2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു...
2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പേര് ചേര്‍ക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും ഉള്‍പ്പെടെ കരട് പട്ടികയിന്‍മേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബര്‍ 28വരെ സമര്‍പ്പിക്കാമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ .
കരട് പട്ടിക താലൂക്ക്,വില്ലേജ് ഓഫീസുകളിലും www.ceo.kerala.gov.in ലും ബൂത്ത് ലെവല്‍ ഓഫീസറുടെ പക്കലും പരിശോധനയ്ക്ക് ലഭ്യമാണ്.
17വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനായി മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഇവര്‍ക്ക് ജനുവരി 1, ഏപ്രില്‍ 1,ജൂലായ്1,ഒക്ടോബര്‍1 എന്നീ നാല് യോഗ്യതാ തീയതികളില്‍ എന്നാണോ 18വയസ് പൂര്‍ത്തിയാകുന്നത്,ആ തീയതിയില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.voters.eci.gov.inലൂടെയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം.
"
https://www.facebook.com/Malayalivartha