Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വി എം സുധീരനയും ടി എന്‍ പ്രതാപനെയും തട്ടിക്കളയണമെന്ന് ബാര്‍ ഉടമകള്‍ ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ട്

09 FEBRUARY 2016 11:04 PM IST
മലയാളി വാര്‍ത്ത.

വി എം സുധീരനയും ടി എന്‍ പ്രതാപനെയും തട്ടിക്കളയണമെന്ന് ബാര്‍ ഉടമകള്‍ പറയുന്നതായി സീഡി യില്‍ ഉണ്ടെന്നു റിപ്പോര്‍ട്ട്. സീഡി യിലെ ഉള്ളടക്കം 120 പേജ് ഉള്ള റിപ്പോര്‍ട്ടാക്കി ശങ്കര്‍ റെഡി സര്‍കാരിനു കൈമാറി. കേരളം സമ്പൂര്‍ണ്ണ മദ്യ നിരോധന സംസ്ഥാനമാക്കാന്‍ വി എം സുധീരനയിരുന്നു മുന്‍കൈ എടുത്തത്. കേരളത്തില്‍ മദ്യം ഒഴുകി കൊണ്ടിരുന്ന സമയത്ത് ഇവിടുത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരുന്നു ഇതില്‍ ഏറ്റവും അധികം വരുമാനം ലഭിച്ച് കൊണ്ടിരുന്നത്. തിരഞ്ഞെടുപ്പിനാവശ്യമായ ഫണ്ടും മറ്റും ലഭിച്ചുകൊണ്ടിരുന്നതും ഈ വരുമാനത്തിന്റെ ഒരു ഭാഗത്തില്‍ നിന്നുമായിരുന്നു. എന്നാല്‍ ബാറുകള്‍ പൂട്ടാനുള്ള ഉത്തരവ് വന്നതോട് കൂടി ഇവരുടെ പ്രധാന വരുമാനത്തിന്റെ ഒഴുക്ക് നില്‍കുകയും. വി എം സുധീരനയും ടിഎന്‍ പ്രതാപനെയും അപായപെടുത്തിയെക്കാം എന്നുള്ള രീതിലാണ് ഇപ്പോള്‍ കാര്യയങ്ങളുടെ പോക്ക് എന്നാണു സൂചന.
നാല് മന്ത്രിമാരെ ബാര്‍ കോഴക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നതിനു പുറമേ കെ.എം. മാണിക്കെതിരെ വ്യാജ തെളിവുണ്ടാക്കാനും എസ്.പി ആര്‍. സുകേശന്‍ ശ്രമിച്ചെന്ന് വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. െ്രെഡവര്‍ അമ്പിളി പണം കൈമാറിയെന്ന് മാത്രം പറഞ്ഞാല്‍ പോരെന്നും ബാറുടമകളായ ചൈനാ സുനിലിന്റെയും യമഹാ സുരേന്ദ്രന്റെയും കാള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ശക്തമായ മൊഴി നല്‍കണമെന്നും സുകേശന്‍ ആവശ്യപ്പെട്ടതായി ബിജുരമേശ് ബാറുടമകളുടെ യോഗത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. അമ്പിളിയെ ചോദ്യംചെയ്യും മുന്‍പേ ഇരുവരുടെയും കാള്‍ ഡീറ്റെയ്ല്‍ റെക്കാഡ് (സി.ഡി.ആര്‍) സുകേശന്‍ സംഘടിപ്പിച്ചെന്നും ഇതുപ്രകാരം അമ്പിളിയെക്കൊണ്ട് മൊഴി നല്‍കിച്ചെന്നും ശങ്കര്‍ റെഡ്ഡി പറയുന്നു.
അമ്പിളിയുടെ മൊഴിയനുസരിച്ച് മാണിക്കെതിരായ വസ്തുതാ റിപ്പോര്‍ട്ട് രൂപപ്പെടുത്തുകയായിരുന്നു. വി.എം. സുധീരനെയും ടി.എന്‍. പ്രതാപനെയും തട്ടിക്കളയണമെന്നും ബാറുടമകള്‍ പറയുന്നതായി സി.ഡിയിലുണ്ട്. സി.ഡിയിലെ ഉള്ളടക്കം 120 പേജുള്ള റിപ്പോര്‍ട്ടാക്കി ശങ്കര്‍ റെഡ്ഡി സര്‍ക്കാരിന് കൈമാറി. കുറ്റകരമായ പെരുമാറ്റദൂഷ്യം സുകേശന്‍ കാട്ടിയെന്നാണ് റിപ്പോര്‍ട്ട്.
കെ.എം. മാണിക്ക് നല്‍കാന്‍ പത്തുലക്ഷം രൂപ ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിക്ക് അമ്പിളി മുഖേന കൈമാറിയെന്നായിരുന്നു ബിജുവിന്റെ മൊഴി. യമഹാ സുരേന്ദ്രനെക്കൊണ്ടു കൂടി ഇത്തരമൊരു മൊഴി കൊടുപ്പിക്കാന്‍ ബിജു ശ്രമിച്ചു. ഇതിനു പിന്നില്‍ സുകേശന്റെ ഉപദേശമാവണമെന്ന് ശങ്കര്‍റെഡ്ഡി വിലയിരുത്തുന്നു. 2014 ഏപ്രില്‍ രണ്ടിന് മാണിയുടെ ഔദ്യോഗികവസതിയിലെ ഇടപാടിന് തലേദിവസം ചൈനാ സുനില്‍, യമഹാ സുരേന്ദ്രന്‍ എന്നിവര്‍ യാത്രചെയ്ത വഴികള്‍ സി.ഡി.ആര്‍ പ്രകാരമാണ് മനസിലാക്കിയത്. അമ്പിളിയെ ദൃക്‌സാക്ഷിയാക്കാന്‍ സുകേശനാണ് കരുക്കള്‍ നീക്കിയതെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നിഗമനം.
2014 ഡിസംബര്‍ ഒമ്പതിന് അര്‍ദ്ധരാത്രിയില്‍ കെ.എം. മാണിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെങ്ങനെയാണെന്ന വിവരവും ബിജുവിന് സുകേശന്‍ ചോര്‍ത്തിനല്‍കിയെന്നാണ് ആരോപണം. എഫ്.ഐ.ആറിനെച്ചൊല്ലി വിജിലന്‍സില്‍ കടുത്ത ആശയക്കുഴപ്പമായിരുന്നു. മാണിക്ക് നല്‍കിയത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്നും കേസെടുക്കേണ്ട ആവശ്യമില്ലെന്നും അഡി. ഡയറക്ടര്‍ ഒഫ് പ്രോസിക്യൂഷന്‍ ജി. ശശീന്ദ്രന്‍ നിയമോപദേശം നല്‍കിയിരുന്നു. കേസെടുക്കുന്നത് ഒരു ദിവസം വൈകിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടറുടെ ആവശ്യപ്രകാരം മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സണ്‍ എം. പോളിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജേക്കബ് തോമസ്, സുകേശന്‍ എന്നിവര്‍ ലീഗല്‍ അഡ്വൈസറുടേതടക്കം ഉപദേശം വാങ്ങി അര്‍ദ്ധരാത്രിയില്‍ തന്നെ മാണിക്കെതിരെ കേസെടുത്തു. കേസെടുക്കാന്‍ സുകേശന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞെന്നായിരുന്നു വിന്‍സണ്‍ പോള്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. ഇക്കാര്യവും സുകേശന്‍ ചോര്‍ത്തി നല്‍കി.
സര്‍ക്കാരില്‍ നിന്ന് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് ഭരണക്കാരെ പേടിയില്ലെന്നും ഇവരെല്ലാം നാളെയങ്ങ് പോകുമെന്നും സുകേശന്‍ പറഞ്ഞതായാണ് ബിജു ബാറുടമകളോട് വെളിപ്പെടുത്തിയത്.
കെ.എം. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അറുപതു ശതമാനം തെളിവുണ്ടെന്ന് സുകേശന്‍ നല്‍കിയ വസ്തുതാവിവര റിപ്പോര്‍ട്ട് അബദ്ധങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നും ശങ്കര്‍റെഡ്ഡി റിപ്പോര്‍ട്ട് ചെയ്തു. കാള്‍ രേഖകള്‍ എടുത്തെങ്കിലും വിശദമായി പരിശോധിച്ചില്ല. കോഴ കൈമാറിയ സമയത്തും അതിനു തലേന്നും ബാറുടമകള്‍ എവിടെയായിരുന്നുവെന്ന് പരിശോധിക്കാതെ മൊഴികള്‍ മാത്രം കണക്കിലെടുത്തു. തെറ്റുകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടി സുകേശനെക്കൊണ്ടു തന്നെ തിരുത്തിച്ചു എന്നാണ് കേരളകൗമുദിയുടെ റിപോര്‍ട്ടില്‍ വിശദീകരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends