മൂന്നാറിൽ വീണ്ടും പടയപ്പ... ആക്രമണത്തിൽ കാറിന്റെ പിൻഭാഗത്തെ ചില്ലുകൾ തകർന്നു...

മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി. കർണാടക സ്വദേശികളായ കാർ യാത്രക്കാർ രക്ഷപ്പെട്ടു. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആളുകൾ ബഹളം വച്ച് ഹോണുകൾ മുഴക്കിയതോടെ ആന കാട് കയറി.
ഇന്നലെ രാത്രി പത്തോടെ തലയാറിന് സമീപമാണ് ആക്രമണമുണ്ടായത്. റോഡിൽ ആനയെ കണ്ടതോടെ ഒരു വശത്തേക്ക് കാർ ഒതുക്കി നിർത്തി. തുടർന്ന് കാർ മുന്നോട്ടെടുക്കാൻ കഴിഞ്ഞില്ല, പടപ്പയുടെ ആക്രമണത്തിൽ കാറിന്റെ പിൻഭാഗത്തെ ചില്ലുകൾ തകർന്നു. പെട്ടന്ന് വാഹനം മുന്നോട്ടെടുത്തതിനാൽ അപകടം ഒഴിവായി.
https://www.facebook.com/Malayalivartha


























