ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...

മുഖ്യമന്ത്രി പിണറായി വിജയൻ ‘അവൾക്കൊപ്പം’ എന്നെഴുതിയ ചായക്കപ്പുമായി നിൽക്കുന്ന ചിത്രം വെറുമൊരു പി.ആർ സ്റ്റണ്ട് മാത്രമാണെന്ന ആരോപണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കേസുകളെ ആയുധമാക്കുന്ന മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് നാളെ ലോകമറിയുമെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ ഉയർത്തിയ ഈ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി. ഗണേഷ് കുമാർ വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് വേട്ടക്കാരനൊപ്പമാണെന്ന് സതീശൻ കുറ്റപ്പെടുത്തി. 'അറിയാതെ കപ്പ് പിടിച്ചതാണ്' എന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം കേരളം പുച്ഛിച്ചു തള്ളുകയാണെന്നും, അധികാരം കൊണ്ട് സത്യത്തെ മൂടിവെക്കാൻ കഴിയില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























