Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..


വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...


ഹോർമുസ് തുറന്നു..ശത്രുക്കളുടെ കപ്പലുകൾക്കൊഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നു..ട്രംപിന്റെ ഭീഷണിക്കും മറുപടി..അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ..ജീവനോടെ മുക്കും..

നവജാതശിശുവും അമ്മയും മരിച്ച സംഭവം.. മതിയായ വൈദ്യസഹായം ലഭിച്ചിരുന്നില്ല... പ്രസവശേഷം കടുത്ത അണുബാധയുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായില്ല...കൊടും ക്രൂരത...

22 MARCH 2026 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...

കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ഇലക്ഷന് മുൻപ് മുച്ചൂടും മുടിപ്പിക്കാൻ പിണറായി..!സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കേരള സർക്കാർ വീണ്ടും കടമെടുക്കുന്നു... 3,700 കോടി രൂപയുടെ കടപ്പത്രമാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്..

ചാവക്കാട് എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്ത്രീയ ചികിത്സകൾക്ക് പകരം അശാസ്ത്രീയമായ രീതികൾ പിന്തുടർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പോലീസ് നടപടി.എടക്കഴിയൂർ ഹൈസ്കൂളിനു സമീപം കല്ലുവളപ്പിൽ ഇബ്രാഹിം (43) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മുഹ്സിന (37) കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്.

മുഹ്സിനയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഫോറൻസിക് സംഘത്തിന്റെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്.ഗർഭകാലത്തോ പ്രസവസമയത്തോ മുഹ്സിനയ്ക്ക് മതിയായ വൈദ്യസഹായം ലഭിച്ചിരുന്നില്ല. പ്രസവശേഷം കടുത്ത അണുബാധയുണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് തയ്യാറായില്ല. ആന്തരികാവയവങ്ങളിൽ ഉൾപ്പെടെ പഴുപ്പ് ബാധിച്ച് നില അതീവ ഗുരുതരമായ സാഹചര്യത്തിലാണ് വീട്ടുകാർ ഇടപെട്ട് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

 

എന്നാൽ അപ്പോഴേക്കും ഏറെ വൈകിയിരുന്നു. കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്കാണ് ഇബ്രാഹിമിനെതിരെ കേസെടുത്തിരിക്കുന്നത്.ജനുവരി 10-നായിരുന്നു മുഹ്സിനയുടെ പ്രസവം നടന്നത്.വീട്ടിൽ വെച്ചുതന്നെ നടന്ന പ്രസവത്തിന് പിന്നാലെ നവജാതശിശു നാലാം നാൾ മരണപ്പെട്ടു. കുട്ടി മരിച്ചതും ചികിത്സ കിട്ടാതെയാണെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. മുഹ്സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു ഇത്. മുൻപും ഇവരുടെ രണ്ട് കുട്ടികൾ സമാന സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. അക്യുപങ്ചർ ചികിത്സാ രീതികൾ പിന്തുടരുന്ന ഇബ്രാഹിം,

ആധുനിക വൈദ്യശാസ്ത്രത്തെ പൂർണ്ണമായും നിഷേധിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.സംഭവം വിവാദമായതോടെ ചാവക്കാട് പോലീസ് ഇബ്രാഹിം താമസിച്ചിരുന്ന വീട് സീൽ ചെയ്തു. നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. അതേസമയം, വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയും ജില്ലാ മെഡിക്കൽ ഓഫീസറും (DMO) സംയുക്തമായി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു.

 

പോലീസിന്റെ ആദ്യ ഘട്ട നടപടികളിൽ തൃപ്തരല്ലാത്ത മുഹ്സിനയുടെ കുടുംബം, സിറ്റി പോലീസ് കമ്മീഷണർക്കും എസ്.പിക്കും നേരിട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ്. ഇബ്രാഹിമിനും കുടുംബത്തിനുമെതിരെ കൂടുതൽ ഗൗരവകരമായ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (3 minutes ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (21 minutes ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (36 minutes ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (44 minutes ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (48 minutes ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (52 minutes ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (1 hour ago)

സംഭവത്തിൽ അന്വേഷണം നടത്തി  (1 hour ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (1 hour ago)

അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ  (1 hour ago)

3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ  (1 hour ago)

വീട്ടിൽ തന്നെ പ്രസവം  (1 hour ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (1 hour ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (1 hour ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (1 hour ago)

Malayali Vartha Recommends