Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌കൂളിലേക്ക് പോയ ബാലികമാരെ തെരവുനായ ആക്രമിച്ചു, ഒരാളുടെ മുഖത്ത് കടിയേറ്റു

09 FEBRUARY 2016 11:57 PM IST
മലയാളി വാര്‍ത്ത.

സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന ഇരട്ടസഹോദരിമാര്‍ക്കുനേരെ തെരുവുനായയുടെ ആക്രമണം. ഒരു ബാലികയുടെ മുഖത്ത് കടിയേറ്റു. വഴിയാത്രക്കാരിയായ വീട്ടമ്മ നായയെ കല്ലെറിഞ്ഞ് ഓടിച്ചാണ് കുട്ടികളെ രക്ഷിച്ചത്. കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ സ്‌കൂള്‍ നാലാം ക്‌ളാസ് വിദ്യാര്‍ഥിനിയും കൊല്ലാട് കുന്നംപള്ളി നമ്പൂണില്‍കരോട്ടില്‍ സാബുവിന്റെ മകളുമായ അഞ്ജലിക്കാണ് (10) നായയുടെ കടിയേറ്റത്. കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ 7.45ന് കൊല്ലാട് കുന്നംപള്ളിയിലാണ് സംഭവം. ഇരട്ടസഹോദരിമാരായ അഞ്ജലിയും ആതിരയും രാവിലെ സ്‌കൂളില്‍ പോകുന്നതിനായി വീടിനടുത്തുള്ള ഷാപ്പുംപടി ബസ് സ്‌റ്റോപ്പിലേക്ക് നടന്നുപോകുമ്പോള്‍ തെരുവുനായ ആക്രമിക്കുകയായിരുന്നു.
ആതിരക്ക് തൊട്ടുപിന്നിലായി നടന്ന അഞ്ജലിയുടെ മേല്‍ തെരുവുനായ അപ്രതീക്ഷിതമായി ചാടിവീഴുകയായിരുന്നു. നിലത്തുവീണ അഞ്ജലിയുടെ നേരെ പരാക്രമം നടത്തിയ നായ പുരികത്തിന് മുകളിലായി കടിച്ചു. കരഞ്ഞു നിലവിളിച്ച് നായയെ തട്ടിമാറ്റാനുള്ള അഞ്ജലിയുടെയും ആതിരയുടെയും ശ്രമം വിജയിച്ചില്ല. വഴിയാത്രക്കാരിയും അയല്‍വാസിയുമായ മേരിക്കുട്ടി കുരച്ച് ചീറിയടുത്ത നായയെ കല്ലെറിഞ്ഞ് തുരത്തിയാണ് ബാലികയെ രക്ഷിച്ചത്. ആതിരക്ക് കടിയേറ്റില്ല.
കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പതിവായി ഇടവഴിയിലൂടെ നടന്ന് ബസില്‍ കയറി സ്‌കൂളിലേക്ക് പോയിരുന്നവര്‍ പേടിച്ചു വിറച്ചിരിക്കുകയാണ്. നേരത്തേ ഇരുവരും സ്‌കൂള്‍ ബസിലാണ് പോയിരുന്നത്. െ്രെഡവറായ സാബുവിന്റെ തുച്ഛ വരുമാനം നിര്‍ധന കുടുംബത്തിന്റെ ചെലവ് താങ്ങാതെ വന്നതോടെ സ്‌കൂള്‍ ബസ് ഒഴിവാക്കുകയായിരുന്നു.
ഈ അധ്യയനവര്‍ഷം മുതല്‍ സ്വകാര്യബസ് ആശ്രയിച്ചാണ് സ്‌കൂളില്‍ പോയിരുന്നത്. സമീപത്തെ വീട്ടിലെ ആട് ഉള്‍പ്പെടെ നിരവധി വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ച നായയെ പിടികൂടാനായിട്ടില്ല. സംഭവമറിഞ്ഞ് പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്‍. സുനില്‍കുമാര്‍, അംഗങ്ങളായ സി.വി. ചാക്കോ, ഷെബിന്‍ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാര്‍ഥിയുടെ വീട്ടിലത്തെി 2000 രൂപ അടിയന്തരസഹായം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (3 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (3 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (3 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (3 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (3 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (3 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (4 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (4 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (7 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (9 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (9 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (9 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (9 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (10 hours ago)

Malayali Vartha Recommends