വി.എസും പിണറായിയും മുഖ്യമന്ത്രിമാരാവും

നവകേരള യാത്രയിലൂടെ പിണറായി വിജയന്‍ പാര്‍ട്ടിയിലെയും അണികളുടെയും സ്വീകാര്യത ഊട്ടിയുറപ്പിച്ച് മുന്നേറുമ്പോള്‍ വി.എസ് പയറ്റിയ തന്ത്ര്യം വിജയിക്കുന്നു. അധികാരം കിട്ടിയാല്‍ ആദ്യത്തെ രണ്ട് വര്‍ഷം വി.എസിനെയും പിന്നീട് പിണറായിയും മുഖ്യമന്ത്രിയാവാന്‍ ധാരണ ഉണ്ടാക്കുന്നു. പിണറായി മല്‍സരിക്കുന്നെങ്കില്‍ താന്‍ മല്‍സരിക്കുന്നില്ലെന്ന് വി.എസ് യെച്ചൂരിയെ അറിയിച്ചതോടെയാണിത്. യെച്യൂരി വി.എസിന് അനുകൂലമായിരുന്നെങ്കിലും കേന്ദ്രത്തിലെ മറ്റ് ചില നേതാക്കള്‍ എതിര്‍ത്തിരുന്നു.
പ്രചരണ രംഗത്ത് വി.എസ് ഇല്ലാതെ പാര്‍ട്ടിക്കും മുന്നണിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയും ബുദ്ധിമുട്ടാണ്. മാത്രമല്ല സി.പി.ഐ അടക്കമുള്ള ഘടകക്ഷികള്‍ വി.എസിനൊപ്പമാണ്. ഇത് കൂടി കണക്കിലെടുത്താണ് ഔദ്യോഗിക പക്ഷം ഇത്തരത്തിലൊരു സമവായത്തിന് നീക്കം നടത്തുന്നത്. എന്നാല്‍ ഇത് വി.എസ് അംഗീകരിക്കുമോ എന്ന് കാത്തിരുന്ന് കാണാം. അതേസമയം ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഈ മാസം അവസാനമാണ് കോടതി പരിഗണിക്കുന്നത്. അതില്‍ സര്‍ക്കാരിന് അനുകൂലമായ തീരുമാനം ഉണ്ടായാല്‍ ഒരു പക്ഷെ, പിണറായി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ലെന്നും അറിയുന്നു.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും വി.എസിനെ ഒഴിവാക്കാന്‍ ഔദ്യോഗിക പക്ഷം ശ്രമിച്ചിരുന്നു. എന്നാല്‍ അപ്പോഴൊക്കെ പാര്‍ട്ടിയെ വെട്ടിലാക്കി വി.എസ് തിരിച്ച് വന്നു. അതുകൊണ്ട് വി.എസിനെ ഇത്തവണ ഒഴിവാക്കാന്‍ പാര്‍ട്ടി തയ്യാറാകില്ല. പ്രത്യേകിച്ച് ജനറല്‍ സെക്രട്ടറി വി.എസിനൊപ്പം ഉള്ളപ്പോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























