സി.ബി.ഐ എന്നത് അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന അന്വേഷണ ഏജന്‍സി: പിണറായി

സി.ബി.ഐ എന്നത് അസംബന്ധങ്ങളുടെ ഘോഷയാത്ര നടത്തുന്ന അന്വേഷണ ഏജന്‍സിയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കതിരൂര്‍ മനോജ് വധത്തിന്റെ ബുദ്ധികേന്ദ്രം പി.ജയരാജനാണെന്ന സി.ബി.ഐ സത്യവാങ്മൂലത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതേ സി.ബി.ഐയാണ് സി.പി.എം തലശേരിയില്‍ വര്‍ഗീയ സംഘര്ഷത്തിന് പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ട് കൊടുത്തത്. ഇപ്പോള്‍ അവര്‍ ബി.ജെ.പിയുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്. നേരത്തെ കോണ്‍ഗ്രസിന്റെ താല്‍പര്യമായിരുന്നു സംരക്ഷിച്ചിരുന്നത്.
ഞങ്ങളുടെ ഒരു നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പാര്‍ട്ടിയെ തകര്‍ക്കാമെന്ന് ആരും കരുതണ്ട. എല്ലാ നേതാക്കളേയും അറസ്റ്റ് ചെയ്ത ജയിലിലടച്ചപ്പോളും തിരഞ്ഞെടുപ്പ് നേരിട്ടവരാണ് ഞങ്ങള്‍. അങ്ങനെ ഞങ്ങളെ ഭയപ്പെടുത്താമെന്ന് കരുതേണ്ട.അതൊന്നും ഞങ്ങളെ ബാധിക്കില്ല. നീതി നിഷേധമാണ് ഇവിടുത്തെ പ്രശ്‌നമെന്നും ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























