രക്ഷകരായ നായ്ക്കള്‍ വിരമിക്കില്ല പകരം...

സൈനികരോളം തന്നെ കഠിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവയാണ് സൈന്യത്തിലെ നായകളും. സൈനികര്‍ക്ക് വിരമിക്കല്‍ പ്രായമുണ്ടെങ്കിലും സൈന്യത്തിലെ നായകള്‍ക്ക് അതില്ല. മറ്റു നായകളെ അപേക്ഷിച്ച് ജോലി സൈന്യത്തിലായതിനാല്‍ അല്‍പം ഗമയൊക്കെയുണ്ടെങ്കിലും പ്രായം തളര്‍ത്തിയാല്‍ പിന്നെ അവരുടെ കാര്യം കഷ്ടമാണെന്ന് വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകള് വ്യക്തമാക്കുന്നു.
ശാരീരികക്ഷമത ഇല്ലെന്നു കാല്‍ ഒരു മാസത്തെ നിരീക്ഷണത്തിനു ശേഷം വിഷം കുത്തി വച്ച് ഇവയെ കൊല്ലുകയാണ് പതിവ്.
മീററ്റിലെയും ചണ്ഡീഗഡിലെയും മൃഗപരിശീലന കേന്ദ്രങ്ങളില്‍ കഠിന പരിശീലനം പൂര്‍ത്തിയാക്കിയശേഷമാണ് നായകളെ സൈന്യത്തിന്റെ ഭാഗമാക്കുന്നത്. ഓരോ നായകള്‍ക്കും ഓരോ മേഖലയില്‍ പ്രത്യേക പരിശീലനവും നല്‍കും. അതിര്‍ത്തിയിലെ പട്രോളിംഗ് സ്‌ഫോടക വസ്തുക്കള്‍ കത്തെല്‍, ബേസ് ക്യാമ്പുകളുടെ കാവല്‍, അപകടസമയത്ത് മൃതദേഹങ്ങള്‍ കത്തെല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് പ്രധാനമായും നായകളുടെ സേവനം സൈന്യം ഉപയോഗിക്കുന്നത്. ലാബ്രഡോര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ്, ബെല്‍ ജിയം ഷെപ്പേര്‍ഡ് എന്നീ വിഭാഗങ്ങളാണ് പ്രധാനമായും സൈന്യത്തിലുള്ളത്.
സൈനിക ക്യാമ്പിലെ കാര്യങ്ങളെല്ലാം പരിചിതമാണെന്നതിനാല്‍ സിവിലിയന്മാരുടെ കൈകളിലെത്തിയാല്‍ സുരക്ഷാപ്രശ്‌നങ്ങളുാകുമെന്നതിനാലാണ് നായകളെ പുനരധിവസിപ്പിക്കാതെ ഇത്തരത്തില്‍ കൊല്ലാന്‍ കാരണമെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ സാധാരണ നായകളെ പോലും ഭേദമാക്കാനാവാത്ത രോഗമുന്നെ് സ്ഥിരീകരിച്ചാല്‍ മാത്രമേ വിഷം കുത്തി വച്ച് കൊല്ലാറുള്ളുവെന്നും ഈ സാഹചര്യത്തില്‍ സൈന്യം ചെയ്യുന്നത് ക്രൂരമായ നടപടിയാണെന്നുമാണ് മൃഗസ്‌നേഹികള്‍ പറയുന്നുത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























