സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം

ഭരണ പ്രതിപക്ഷ യൂണിയനുകള്‍ തമ്മില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ ഏറ്റുമുട്ടി. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് യൂണിയനുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച് ഒരു ഫ്‌ലക്‌സ് കന്റോണ്‍മെന്റ് ഗേറ്റിന് സമീപം സ്ഥാപിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതിന് മറുപടിയായി സി.പി.എം പി.ബി അംഗം പിണറായി വിജയനെ പരിഹസിച്ച് ഇന്ന് ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടു.
ഇടത് യൂണിയനുകള്‍ മുഖ്യമന്ത്രിക്കെതിരെ രണ്ട് ബോര്‍ഡുകള്‍ വീണ്ടും സ്ഥാപിച്ചു. ഇതിനെതിരെ ഭരണപക്ഷ സംഘടനകള്‍ പ്രതിഷേധം നടത്തിയതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു.
ഇരുപക്ഷവും മുദ്രാവാക്യം വിളിയുമായി എത്തിയതോടെ കൈയാങ്കളിയായി. തുടര്‍ന്ന് പൊലീസ് എത്തി പ്രവര്‍ത്തകരെ മാറ്റുകയായിരുന്നു. ഫ്‌ലക്‌സ് ബോര്‍ഡുകളും പൊലീസ് എടുത്തുമാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























