കമ്മി താഴ്ത്തിക്കാണിച്ച് വമ്പ് കാണിക്കാന്‍ ബജറ്റില്‍ ശ്രമമുണ്ടാകുമെന്ന് തോമസ് ഐസക്

2016-17 ലേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് രേഖ ലഭിച്ചാല്‍ ഞാന്‍ ആദ്യം പരിശോധിക്കുക 2016-17 ലെ റവന്യൂ കമ്മി എത്രയാണെന്നാണ്. 14 ാം ധനകാര്യ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സമയബന്ധിത പരിപാടി പ്രകാരം 201617 ല്‍ കേരളത്തിന്റെ റവന്യൂ കമ്മി ഇല്ലാതാക്കാന്‍ കഴിയണം. കേരള നിയമസഭ പാസ്സാക്കിയിട്ടുള്ള ധനഉത്തരവാദിത്ത നിയമ പ്രകാരം ഈ ലക്ഷ്യം നമ്മള്‍ നാല് വര്‍ഷം മുമ്പ് കൈവരിക്കേണ്ടതായിരുന്നു.
കേരളത്തിലെ ധനപ്രതിസന്ധി പരിഗണിച്ച് ധനകാര്യ കമ്മിഷന്‍ റവന്യൂ കമ്മി ഇല്ലാതാക്കുന്നതിനുള്ള തീയതി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഇതിന് കേരളത്തെ സഹായിക്കാന്‍ നാലായിരത്തില്‍പ്പരം കോടി രൂപ പ്രത്യേക ഗ്രാന്റായി ഈ വര്‍ഷം നല്‍കി. അടുത്ത വര്‍ഷം മൂവായിരത്തില്‍പ്പരം കോടി രൂപ ലഭിക്കുകയും ചെയ്യും. പക്ഷേ എന്റെ മനക്കണക്ക് പ്രകാരം കേരളത്തിന്റെ റവന്യൂ കമ്മി പതിനായിരം കോടി രൂപയെങ്കിലും വരും.
തങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ചതിനു പിഴയായി 201617 ല്‍ ലഭിക്കേണ്ട അധിക ഗ്രാന്റ് വെട്ടിക്കുറയ്ക്കുമോയെന്നത് ഡമോക്ലസിന്റെ വാള്‍ പോലെ നമ്മുടെ മുകളിലുണ്ട്. 2016-17 ലെ ബജറ്റ് ശരിക്ക് പറഞ്ഞാല്‍ ഒരു ഇടക്കാല ബജറ്റ് മാത്രമാണ്. യഥാര്‍ത്ഥ ബജറ്റ് മേയ് മാസത്തില്‍ അധികാരത്തില്‍ വരാന്‍ പോകുന്ന പുതിയ സര്‍ക്കാരാണു രൂപം നല്‍കുക. തിരഞ്ഞെടുപ്പു മുന്നില്‍ കണ്ട് പ്രഖ്യാപനങ്ങളും കണക്കുകളുടെ കസര്‍ത്തും ഈ ബജറ്റിലും പ്രതീക്ഷിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് കണക്കുകളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേട് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























