വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി നടനും ബിജെപി നേതാവുമായ ശരത്കുമാര്‍ രംഗത്ത്. വിജയ് ഒരു യഥാര്‍ത്ഥ നേതാവല്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം തനിക്കും തന്നെ പിന്തുണക്കുന്നവര്‍ക്കും അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിലുള്ള അതൃപ്തിയും ശരത്കുമാര്‍ പ്രകടിപ്പിച്ചു. ശരത്കുമാറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
വിജയ് ഒരിക്കലും ഒരു നേതാവല്ലെന്ന് ശരത്കുമാര്‍ പറഞ്ഞു. കരൂര്‍ ദുരന്തത്തില്‍ 41 പേര്‍ മരിച്ചതിന് ശേഷം, അവരെ നേരിട്ട് കാണാതെ, അവരെ തന്നെ കാണാന്‍ വിളിച്ചുവരുത്തിയതില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്. 1996ലെ തിരഞ്ഞെടുപ്പില്‍ താന്‍ എങ്ങനെയാണോ പ്രചാരണം നടത്തിയത്, അതുപോലെ തന്നെ വരും തിരഞ്ഞെടുപ്പിലും തുടരും. വിമര്‍ശിക്കേണ്ട കാര്യങ്ങളെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്നും ശരത്കുമാര്‍ പറഞ്ഞു.
അതേസമയം, ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം തനിക്കും തന്റെ പിന്തുണക്കാര്‍ക്കും അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിലുള്ള അതൃപ്തിയും ശരത്കുമാര്‍ പങ്കുവെച്ചു. ബിജെപി നേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് തന്റെ അനുയായികള്‍ പരാതിപ്പെടുന്നുണ്ടെന്നും, ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാനദേശീയ നേതൃത്വങ്ങള്‍ക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കായി കഠിനാധ്വാനം ചെയ്തിട്ടും കൃത്യമായ ചുമതലകള്‍ നല്‍കാത്തതിലുള്ള വേദന അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രകടിപ്പിച്ചു.
തന്റെ പാര്‍ട്ടിയായിരുന്ന സമത്വ മക്കള്‍ കക്ഷിയിലെ ഭാരവാഹികളില്‍ നിന്നുള്ള സമ്മര്‍ദ്ദവും ശരത്കുമാര്‍ സൂചിപ്പിച്ചു. തിരുച്ചിറപ്പള്ളിയില്‍ നടന്ന ബിജെപി യോഗത്തിന്റെ വേദിയില്‍ തന്റെ ചിത്രം പോലും വെക്കാതിരുന്നത് പ്രവര്‍ത്തകരെ നിരാശരാക്കി. ഇതിന്റെ പശ്ചാത്തലത്തില്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താനോ തന്റെ ഭാര്യയോ മത്സരിക്കാനില്ലെന്ന് ശരത്കുമാര്‍ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha


























