പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും... വോട്ടെടുപ്പിന് ഇനി പതിനേഴ് ദിവസങ്ങൾ മാത്രം.... മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും, രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടുക്കും

പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകുന്നതോടെ, അവസാന ലാപ്പിൽ ആരൊക്കെ ഉണ്ടാകുമെന്നറിയാം. വോട്ടെടുപ്പിന് ശേഷിക്കുന്നത് 17 ദിവസങ്ങൾ.
താര പ്രചാരകർ ഇറങ്ങുന്നതോടെ പ്രശ്നങ്ങൾ മറികടക്കാമെന്ന വിശ്വാസത്തിലാണ് മുന്നണികൾ. എൽ.ഡി.എഫിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പത്തനംതിട്ടയിൽ പ്രചാരണം തുടങ്ങും. സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി, പ്രകാശ്കാരാട്ട്, എ.വിജയരാഘവൻ തുടങ്ങിയവരും പ്രചാരണത്തിനെത്തും.
രാഹുൽ ഗാന്ധി 25ന് കോഴിക്കോട്ട് റാലിയിൽ പങ്കെടുക്കുന്നതാണ്. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്കഗാന്ധി, സച്ചിൻപൈലറ്റ് തുടങ്ങിയ നേതാക്കളെയും യു.ഡി.എഫ് അണിനിരത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബി.ജെ.പി കൊണ്ടുവരും. അമിത് ഷാ, രാജ് നാഥ് സിംഗ്, ജെ.പി.നദ്ദ, അശ്വനിവൈഷ്ണവ് എന്നിവരും എത്തുന്നതാണ്.
https://www.facebook.com/Malayalivartha


























