പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

പാചക വാതക പ്രതിസന്ധിക്കിടെ 16,000 ടണ്‍ എല്‍.പി.ജിയുമായി കപ്പല്‍ മംഗളൂരുവില്‍ എത്തി. സിംഗപ്പൂര്‍ പതാകയേന്തിയ ചരക്ക് കപ്പലായ പിക്‌സിസ് പയനിയറാണ് ഇന്ന് രാവിലെ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടത്. അമേരിക്കയിലെ ടെക്‌സാസില്‍ നിന്ന് ഫെബ്രുവരി 14ന് യാത്രതിരിച്ച കപ്പലാണിത്. 47236 ടണ്‍ ഭാരശേഷിയുള്ള ഈ ടാങ്കര്‍ മംഗളുരു തുറമുഖത്തെ 13ാംനമ്പര്‍ ബര്‍ത്തിലാണ് അടുത്തത്.
എല്‍.പി.ജി കയറ്റിയത്. മംഗളൂരുവിലെ ഏജിസ് ഗ്യാസ് സംഭരണ യൂണിറ്റിലേക്ക് ഗ്യാസ് മാറ്റുന്ന പ്രക്രിയ ആരംഭിച്ചെന്ന് ന്യൂ മംഗളൂരു തുറമുഖ അതോറിട്ടി അറിയിച്ചു. വാതകം ഇറക്കിയ ശേഷം തിങ്കളാഴ്ച പുലര്‍ച്ചെയോടെ കപ്പല്‍ മടങ്ങു. വരും ദിവസങ്ങളില്‍ കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ ഗ്യാസ് എത്തുമെന്നാണ് സൂചന.
റഷ്യയിലെ പ്രിമോര്‍സ്‌കില്‍ നിന്ന് 96,000 മെട്രിക് ടണ്‍ അസംസ്‌കൃത എണ്ണ വഹിച്ച് 'അക്വാ ടൈറ്റന്‍' എന്ന കപ്പല്‍ ശനിയാഴ്ച മംഗളൂരുവിലെത്തിയിരുന്നു. ചൈനയിലേക്ക് പോയ കപ്പല്‍ ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വഴി തിരിച്ചു വിടുകയായിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ യു.എസ് ഒരു മാസത്തെ സാവകാശം അനുവദിച്ചതിനെ തുടര്‍ന്നാണിത്. കപ്പല്‍ വരുന്നത് മുന്നില്‍ക്കണ്ട് തുറമുഖത്തിലെ ബര്‍ത്ത് ഒഴിച്ചിട്ടിരുന്നു. അസംസ്‌കൃത എണ്ണ എം.ആര്‍.പി.എല്‍ റിഫൈനറിയിലേക്ക് മാറ്റല്‍ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha


























