ഇന്നല്ലെങ്കില്‍ നാളെ ബി.ജെ.പി കേരളം ഭരിക്കുമെന്ന് രാജ്‌നാഥ് സിങ്

ഇന്നല്ലെങ്കില്‍ നാളെ ബി.ജെ.പി കേരളം ഭരിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഇതിനുള്ള പരിശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച വിമോചന യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വളരുന്ന ഒരേയൊരു വ്യവസായം അഴിമതിയാണ്. യു.ഡി.എഫിനും എല്‍.ഡി.എഫിനും ബദലായി മൂന്നാമതൊരു സാധ്യത കേരളത്തിലുണ്ട്. കേരളത്തില്‍ വികസനങ്ങള്‍ നടക്കുന്നില്ല. ഭക്ഷണത്തിനും മറ്റുമായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയാണ് കേരളത്തിന്. ഇതിന് മാറ്റമുണ്ടാകണമെങ്കില്‍ കേരളത്തില്‍ ബി.ജെ.പി അധികാരത്തിലെത്തണം.
കേരളത്തില്‍ തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസും ഇടതുപക്ഷവും ബംഗാളില്‍ മോതിരം മാറ്റത്തിന് തയ്യാറാവുകയാണ്. ഇസ്രത്ത് ജഹാന്‍ കേസില്‍ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ച പാര്‍ട്ടികള്‍ മാപ്പ് പറയുമോയെന്നും അദ്ദേഹം ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























