Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരുണാകരന് ജീവിച്ചിരുന്നുവെങ്കില്‍ ചാട്ടവാറിന് അടിച്ചേനെയെന്ന് വി.എസ്, സ്വന്തം മകന് ചേര്‍ന്നതെന്ന് കെ. മുരളീധരന്‍

11 FEBRUARY 2016 12:17 PM IST
മലയാളി വാര്‍ത്ത.

കെ മുരളീധരനെ പരിഹസിച്ച് വീണ്ടും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. മുരളീധരന്‍ ഗ്രൂപ്പ് മാറി ഉമ്മന്‍ചാണ്ടിക്കൊപ്പം കൂടി എന്ന് വാര്‍ത്തകള്‍ ഉണ്ട്. അത് കാണാന്‍ കരുണാകരന്‍ ഇല്ലാതിരുന്നത് നന്നായെന്നും വിഎസ് പറഞ്ഞു. കരുണാകരന്‍ ഉണ്ടായിരുന്നെങ്കില്‍ മുരളീധരനെ ചാട്ടവാറിന് അടിച്ചേനെയെന്നും വിഎസ് പറഞ്ഞു. ഡിഐസിയുമായി വള്ളിനിക്കറിട്ട് എല്‍ഡിഎഫിന്റെ പുറകെ നടന്ന കാലം മറക്കരുതെന്നും വിഎസ് പറഞ്ഞു. എന്നാല്‍ വിഎസിന്റെ പരാമര്‍ശങ്ങള്‍ അതിരു കടക്കുന്നു എന്ന് ചൂട്ടിക്കാട്ടി ഭരണപക്ഷ അംഗങ്ങള്‍ വിഎസിന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തി.

എന്നാല്‍, വി എസ് നിയമസഭയ്ക്കു പുറത്ത് തന്നെക്കുറിച്ച് നടത്തിയ പരാമര്‍ശം സ്വന്തം മകന് ചേര്‍ന്നതെന്ന് കെ. മുരളീധരന്‍ തിരിച്ചടിച്ചു. ഇരുവരുടെയും വാദപ്രതിവാദങ്ങള്‍ക്കിടെ സഭയില്‍ ബഹളമായി. മുരളീധരനെ അധിക്ഷേപിച്ചുകൊണ്ടുള്ള വാക്കുകള്‍ പറയാന്‍ അനുവദിക്കരുതെന്ന് എംഎല്‍എമാര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ ആ വിഷയത്തില്‍ ഊന്നിയായിരിക്കണം സംസാരിക്കേണ്ടതെന്നും ഭരണപക്ഷം പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ സഭ താല്‍ക്കാലികമായ നിര്‍ത്തിവച്ചു.

മാനവും മര്യാദയുമുള്ള വിമര്‍ശനം വിഎസില്‍ നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. ഇഎംഎസും കെ.കരുണാകരനും നായനാരും അടക്കമുള്ള മഹാന്മാര്‍ ഇരുന്ന കസേരയിലാണ് വി എസ് ഇരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേല്‍ നന്ദിപറയുമ്പോഴായിരുന്നു മുരളീധരന്റെ പരാമര്‍ശങ്ങള്‍. ഇതാണ് അച്യുതാനന്ദനെ ചൊടുപ്പിച്ചത്. ഇതിന് പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കി. ഇന്ന് നിയമസഭയില്‍ മുരളിയെ കടന്നാക്രമിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (4 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (4 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (4 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (4 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (4 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (4 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (5 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (5 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (8 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (8 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (10 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (10 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (10 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (10 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (11 hours ago)

Malayali Vartha Recommends