കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയേക്കും

കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയേക്കും. ജയരാജന്റെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമം ഹൈക്കോടതിയിലും പാളിയതോടെ സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് സിപിഎം, ജയരാജനെ പാര്‍ട്ടി സ്വാധീനമുപയോഗിച്ച് ഇനിയും പിന്തുണയ്ക്കുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്ക പാര്‍ട്ടിക്കുണ്ടെങ്കിലും ജയരാജനെ തള്ളി മുന്നോട്ട് പോകാനും സിപിഎമ്മിനാകില്ല.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അഴിമതി വലിയ വിചാരണ ആയുധമാക്കി യുഡിഎഫിനെ നേരിടാനൊരുങ്ങുന്ന സിപിഎമ്മിന് അതേ പോലെ തിരിച്ചടിക്കുന്ന ആയുധമാവുകയാണ് കണ്ണൂരിലെ ജയരാജനുള്‍പ്പെട്ട കൊലക്കേസുകള്‍. ജയരാജനാകട്ടെ സംസ്ഥാന നേതത്വത്തിന് ഏറെ പ്രിയങ്കരനുമാണ്,. അതിനാല്‍ ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത പ്രതിസന്ധിയിലൂടെയാണ് സിപിഎം കടന്നു പോകുന്നത്. കൊലക്കേസില്‍ സിബിഐയാല്‍ വളയപ്പെട്ട ജയരാജന് സംരക്ഷണമൊരുക്കാന്‍ പാര്‍ട്ടി എന്തു ചെയ്താലും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അത് ആയുധമാക്കുമെന്ന് സിപിഎമ്മിനറിയാവുന്നതാണ്.
മാത്രമല്ല കേന്ദ്ര നേതൃത്വം എങ്ങനെ പ്രതികരിക്കുമെന്നതിലും ആശങ്കയുണ്ട്. അതിനാല്‍ കതിരൂര്‍ കേസില്‍ ജയരാജന്‍ ഇനി നിയമത്തിന് കീഴടങ്ങട്ടെ അതിനുശേഷം മതി നിയമപോരാട്ടമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. ഇതോടൊപ്പം ആര്‍എസ്എസ് അജണ്ട തുറന്നു കാട്ടി പ്രചാരണം നടത്തും. കേസ് ആര്‍എസ്എസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഇന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ചതും ഇതിന്റെ ഭാഗമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























