Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ആദ്യ ഭര്‍ത്താവ് മരണപ്പെടുമെന്ന് ജ്യോത്സ്യന്റെ പ്രവചനം; പട്ടാളക്കാരനുമായുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് ഗ്രീഷ്മയെ ഷാരോണ്‍ താലികെട്ടിയത്; ഒടുവില്‍ ആസൂത്രിത കൊലപാതകം

20 JANUARY 2025 08:38 PM IST
മലയാളി വാര്‍ത്ത

മൂന്ന് ദിവസങ്ങള്‍ നീണ്ടുനിന്ന പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അന്തിമ വാദത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. ആദ്യ ഭര്‍ത്താവ് മരണപ്പെടുമെന്ന് ജ്യോത്സ്യന്റെ പ്രവചനംത്തിന് പിന്നാലെ കാമുകനായിരുന്ന ഷാരോണ്‍ രാജിന് കളനാശിനി നല്‍കിയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. പട്ടാളക്കാരനുമായുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് ഷാരോണുമായി രഹസ്യ വിവാഹം നടത്തി കൊലപാതകം ആസൂത്രണം ചെയ്തത്. 2022 ഒക്ടോബര്‍ മാസം 14ാം തീയതിയാണ് ഷാരോണിന് വിഷം നല്‍കിയത്. ലൈംഗിക ബന്ധം നടത്താനെന്ന വ്യാജേന വീട്ടിലേക്ക് പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം നടത്തിയത്.

കൃത്യം 11ാം ദിവസം ഒക്ടോബര്‍ 25നാണ് ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം ഷാരോണ്‍ മരിച്ചത്. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ ആയിരുന്നു മരണം സംഭവിച്ചത്. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

2021 ഒക്ടോബറിലാണ് ഇരുവരും ആദ്യമായി പരസ്പരം കാണുന്നത്. കോളേജിലേക്കുള്ള യാത്രയ്ക്കിടെ ബസില്‍ വച്ചായിരുന്നു ഷാരോണും ഗ്രീഷ്മയും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതുമെന്നും കേസിന്റെ കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. മാസങ്ങള്‍ക്ക് ശേഷം 2022 മാര്‍ച്ചില്‍ പട്ടാളത്തില്‍ ജോലിയുള്ള ഒരു യുവാവുമായി ഗ്രീഷ്മയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ആദ്യ ഭര്‍ത്താവ് മരണപ്പെടുമെന്ന് ജ്യോത്സ്യന്റെ പ്രവചനവും ഉണ്ടായിരുന്നു.

 

പട്ടാളക്കാരനുമായുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷമാണ് ഗ്രീഷ്മയെ ഷാരോണ്‍ താലികെട്ടിയത്. പാറശാലയിലുള്ള ഷാരോണിന്റെ വീട്ടില്‍വച്ചും പിന്നീട് തിരുവനന്തപുരം വെട്ടുകാട് പള്ളി മുറ്റത്തുവച്ചും താലി കെട്ടി. ഇതിന് ശേഷം തമിഴ്നാട് ത്രിപ്പരപ്പിലുള്ള ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരും മുറിയെടുക്കുകയും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നും കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കുന്നുണ്ട്.
2022 ഒക്ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പമാണ് ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തിയത്. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്‍കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു.

 

പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (5 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (7 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (8 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (8 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (9 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends