ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപം കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി....

ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപം കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം പാലൂര്‍ക്കാവ് തെക്കേമല പന്തപ്ലാക്കല്‍ ബിജി ജോസഫിന്റെ മകന്‍ ആല്‍ബിന്‍ ജോസഫി (21) ന്റെ മൃതദേഹമാണ് അമ്പലക്കടവിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുള്ളത്. കടവിന് 200 മീറ്റര്‍ മാത്രം മാറിയാണ് മൃതദേഹം ലഭിച്ചത്.
ആല്‍ബിനോടൊപ്പം കാണാതായ അടിമാലി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ. ജോമോനെ കണ്ടെത്തിയിട്ടില്ല. ഭരണങ്ങാനം അസീസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് പരിശീലന കേന്ദ്രത്തിലെ ജര്‍മന്‍ ഭാഷാ വിദ്യാര്‍ഥികളാണ് രണ്ടുപേരും. ശനിയാഴ്ച വൈകിട്ട് നാലരയോടെ മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങവെയാണ് ഇരുവരെയും ഒഴുക്കില്‍പ്പെട്ട് കാണാതായത്. പഠിക്കുന്ന സ്ഥാപനത്തിന് സമീപത്ത് വെട്ടുകല്ലേല്‍ ജോയുടെ ഹോസ്റ്റലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവര്‍ ഇടയ്ക്ക് ഇതേ കടവില്‍ കുളിക്കാന്‍ പോകുമായിരുന്നു.
നാലു പേരാണ് ശനിയാഴ്ച കുളിക്കാനിറങ്ങിയത്. രണ്ടു പേര്‍ നീന്തി രക്ഷപെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ആറ്റിലെ ജലനിരപ്പ് ഉയര്‍ന്ന് ശക്തമായ ഒഴുക്ക് രൂപപ്പെട്ടിട്ടുണ്ടായിരുന്നു. ഇതറിയാതെ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
"
https://www.facebook.com/Malayalivartha