പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്. ജപ്പാന്‍ പ്രതിരോധ മന്ത്രിയുമായി രാജനാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും

പഹല്‍ഗാം ആക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാകിസ്താന് ശക്തമായി തിരിച്ചടി നല്‍കുമെന്നാണ് ഇന്ത്യ മുന്നറിയിപ്പ് നല്‍കുന്നത്. വനമേഖലകളില്‍ അടക്കം സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് തിരിച്ചടി നല്‍കുക എന്നത് പ്രതിരോധ മന്ത്രി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണെന്ന് രാജനാഥ് സിംഗ് .
അതേസമയം, തുര്‍ക്കി നാവിക കപ്പല്‍ കറാച്ചി തുറമുഖത്ത് എത്തി. സൗഹാര്‍ദ സന്ദര്‍ശനമെന്ന് പാകിസ്താന്‍ വിശദീകരിക്കുന്നത്. പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് തുര്‍ക്കി രംഗത്തെത്തിയതിന് പിന്നാലെയാണ് നീക്കം.പാകിസ്താന്‍ സൈനിക നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ജാഗ്രത വര്‍ധിപ്പിച്ചു. സൈന്യം ബങ്കറുകള്‍ സജജമാക്കി. വ്യോമസേന സൈനികശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ നിര്‍മിത മിസൈലുകളും എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എയര്‍ ചീഫ് മാര്‍ഷല്‍ കൂടിക്കാഴ്ച നടത്തി.
കര-നാവിക സേനകളും സജ്ജമായിക്കഴിഞ്ഞു. നിയന്ത്രണ രേഖയിലെ പ്രകോപനത്തിനും സേന തിരിച്ചടി നല്‍കി. പാകിസ്താനിലേക്ക് ജലമൊഴുക്ക് തടയാന്‍ ചെനാബ് നദിയിലെ ഡാമിന്റെ ഷട്ടര്‍ താഴ്ത്തി.
"
https://www.facebook.com/Malayalivartha