സങ്കടക്കാഴ്ചയായി... തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ വെന്റിലേറ്ററില്‍ പേ വിഷബാധ സ്ഥിരീകരിച്ച് കഴിഞ്ഞിരുന്ന ഏഴു വയസുകാരി മരിച്ചു..

കണ്ണീരടക്കാനാവാതെ നിലവിളിച്ച്... തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഏഴു വയസുകാരി മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു മാസത്തിനിടെ പേവിഷ ബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. മരുന്നുകളോട് ശരീരം കൃത്യമായി പ്രതികരിക്കാത്ത സ്ഥിതിയിലായിരുന്നു കുട്ടി.
തലച്ചോറില്‍ ബാധിച്ച വൈറസിന്റെ തീവ്രത കുറയ്ക്കാനാവശ്യമായ ആന്റിവൈറല്‍ മരുന്നുകളെല്ലാം നല്‍കിയുള്ള സങ്കീര്‍ണമായ ചികിത്സയാണ് നടത്തിയതെങ്കിലും രാത്രി രണ്ടോടെ മരണം സംഭവിക്കുകയായിരുന്നു.പീഡിയാട്രിക്സ് മെഡിസിന്റെ നേതൃത്വത്തില്‍ ന്യൂറോ,കാര്‍ഡിയോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിലായിരുന്നു ചികിത്സ.
അതേസമയം കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകള്‍ എസ്.എ.ടിയുടെ ഇന്‍ഹൗസ് ഡ്രഗ് ബാങ്കില്‍ നിന്ന് സൗജന്യമാക്കിയിരുന്നു.അതേസമയം വാക്സിനെടുത്തിട്ടും പേ വിഷബാധയേല്‍ക്കുന്നത് ആശങ്കയാകുന്ന സാചര്യത്തില്‍ സംസ്ഥാന വാക്സിന്‍ കമ്മിറ്റി അടിയന്തരയോഗം ചേരും.
നിലവിലിപ്പോള്‍ ഉപയോഗിക്കുന്ന വാക്സിന്റെ നിലവാരത്തില്‍ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളുണ്ടോയെന്ന് കണ്ടെത്താനാണിത്. സംസ്ഥാനത്ത് വാക്സിന്‍ വിതരണം ഏകോപിപ്പിക്കുന്ന സാങ്കേതിക വിദഗ്ദ്ധരുള്‍പ്പെടുന്ന കമ്മിറ്റിയാണിത്. നിലവിലെ സ്റ്റോക്കുകളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഒരു മാസത്തിനിടെ മൂന്ന് കുട്ടികള്‍ക്കാണ് വാക്സിന്‍ എടുത്തിട്ടും പേ വിഷബാധ സ്ഥിരീകരിച്ചത്. വാക്‌സിന്റെ സംഭരണം കൈമാറ്റം തുടങ്ങിയ ഘട്ടങ്ങളില്‍ നിശ്ചിത ഊഷ്മാവിന് പുറത്തേക്ക് വാക്‌സിന്‍ സൂക്ഷിക്കുന്ന സ്ഥിതിയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡേ അദ്ധ്യക്ഷനായ സമിതി വിലയിരുത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha