സംസ്ഥാനത്ത് രണ്ട് ദിവസം ഉയര്‍ന്ന താപനിലയായിരിക്കും...

സംസ്ഥാനത്ത് രണ്ട് ദിവസം ഉയര്‍ന്ന താപനിലയായിരിക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പാലക്കാടും കോഴിക്കോടും 39 ഡിഗ്രി, തൃശൂരും കണ്ണൂരും 38, മലപ്പുറം, കാസര്‍കോട് - 37,തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം- 36 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കും.
അതേസമയം ബുധനാഴ്ചയോടെ മഴ സജീവമാകുമ്പോള്‍ താപനില കുറയും. തെക്കന്‍ ജില്ലകളില്‍ രണ്ട് ദിവസത്തേയ്ക്ക് നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. നാളെ വരെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൂവാര്‍ വരെ) തീരങ്ങളില്‍ രാവിലെ 5.30 മുതല്‍ രാത്രി 11.30 വരെയും ആലപ്പുഴ (ചെല്ലാനം -അഴീക്കല്‍ ജെട്ടി), തൃശൂര്‍ (ആറ്റുപുറം-കൊടുങ്ങല്ലൂര്‍), എറണാകുളം (മുനമ്പം ഹാര്‍ബര്‍ -മറുവക്കാട് ) തീരങ്ങളില്‍ രാവിലെ 8.30 മുതല്‍ രാത്രി 11.30 വരെയും കള്ളക്കടല്‍ പ്രതിഭാസമുണ്ടാകും. 0.3 മുതല്‍ 0.9 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കാവുന്നതാണ്.
കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha