അരിയില്‍ ഷുക്കൂര്‍ കൊലക്കേസിന്റെ വിചാരണ ഇന്ന്...കേസില്‍ ഉള്‍പ്പെട്ട 31 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയത്.

അരിയില്‍ ഷുക്കൂര്‍ കൊലക്കേസിന്റെ വിചാരണ ഇന്ന് എറണാകുളം സി.ബി.ഐ കോടതിയില്‍ (മൂന്ന്) തുടങ്ങും. കേസില്‍ ഉള്‍പ്പെട്ട 31 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയത്. ഒമ്പതു വരെയാണ് ആദ്യഘട്ട വിചാരണ.
കേസില്‍ 21 സാക്ഷികളെയാണ് വിസ്തരിക്കുക. കുറ്റപത്രത്തില്‍ പ്രതിയാക്കപ്പെട്ട സി.പി.എം സംസ്ഥാനകമ്മിറ്റിയംഗങ്ങളായ 32ാം പ്രതി പി. ജയരാജനും 33ാം പ്രതി ടി.വി. രാജേഷിനുമെതിരെ കുറ്റകൃത്യം അറിഞ്ഞിട്ടും പൊലീസില്‍ അറിയിച്ചില്ലെന്ന വകുപ്പിനു പുറമെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.
മുസ്ലിംലീഗിന്റെ സഹായത്തോടെ ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന കമാല്‍പാഷയാണ് ഇരുവര്‍ക്കുമെതിരെ കൊലപാതക ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തി തുടരന്വേഷണത്തിന് സി.ബി.ഐക്ക് വിട്ടത്.
അന്വേഷണത്തിനൊടുവില്‍ 2019ല്‍ പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം കൂടി ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
2012 ഫെബ്രുവരി 20ന് ഉച്ചയ്ക്ക് രണ്ടിനും 2.30നുമിടയിലാണ് ചെറുകുന്ന് കീഴറ വള്ളുവന്‍കടവ് ചുള്ളിയോട് വയലില്‍ എം.എസ്.എഫ് പ്രവര്‍ത്തകന്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
"
https://www.facebook.com/Malayalivartha