'വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞു; ഒരു മനുഷ്യനും കേട്ടില്ല; അത് തിന്നാൻ വന്ന പട്ടിയാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്; ഞാൻ ഓടിച്ചുവിട്ട പട്ടി എന്റെ കൺമുന്നിൽവെച്ചാണ് കുഞ്ഞിനെ കടിച്ചുകീറിയത്'; അലമുറയിട്ട് അമ്മ

പേവിഷബാധ സ്ഥിരീകരിച്ച് എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നഏഴുവയസ്സുകാരി മരിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും കുട്ടി മരിച്ചു എന്നതാണ് ഭയാനകമായ കാര്യം . കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് മരിച്ചത്.
വളരെ വികാരഭരിതമായിട്ടാണ് അമ്മ പ്രതികരിച്ചിരിക്കുന്നത്;- 'വളർത്ത്, കുറേ പട്ടികളെക്കൂടി വളർത്ത്. അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞതാ. ഞാൻ ഓടിച്ചുവിട്ട പട്ടിയാണ് എന്റെ കുട്ടിയെ കടിച്ചുകീറിയത്. ഞാൻ ഓടിച്ചെല്ലുമ്പോൾ എന്റെ കുട്ടിയെ കടിച്ച് പറിക്കുകയായിരുന്നു. അപ്പോഴെ ഞാൻ എടുത്തോണ്ട് പോയി. എനിക്കിനി കാണാനാവില്ല.
തന്റെ കൺമുന്നിൽവെച്ചാണ് പട്ടി കുഞ്ഞിനെ കടിച്ചുകീറിയതെന്ന് മാതാവ് പറയുന്നു.അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞു.ഒരു മനുഷ്യനും കേട്ടില്ല.അത് തിന്നാൻ വന്ന പട്ടിയാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്.ഞാൻ ഓടിച്ചുവിട്ട പട്ടി എന്റെ കൺമുന്നിൽവെച്ചാണ് കുഞ്ഞിനെ കടിച്ചുകീറിയത്.അപ്പഴേ എടുത്തുകൊണ്ടുപോയി വേണ്ടതൊക്കെ ചെയ്തു എന്നും നിയയുടെ മാതാവ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കേണ്ടെന്നാണ് തീരുമാനം. പൊതുദർശനവുമുണ്ടാകില്ല. കുട്ടിയുടെ അമ്മയ്ക്ക് ക്വാറന്റൈൻ നിർദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha