വേളാങ്കണ്ണി യാത്രയ്ക്കിടെ തമിഴ്‌നാട് തിരുവാരൂര്‍ തിരുത്തുറൈപൂണ്ടിക്കു സമീപം വാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിച്ച് നാലു യുവാക്കള്‍ മരിച്ചു... സംസ്‌കാരം ഇന്ന്

വേളാങ്കണ്ണി യാത്രയ്ക്കിടെ തമിഴ്‌നാട് തിരുവാരൂര്‍ തിരുത്തുറൈപൂണ്ടിക്കു സമീപം നെയ്യാറ്റിന്‍കര സ്വദേശികളും സുഹൃത്തുക്കളുമായ നാലു യുവാക്കള്‍ മരിച്ചു. 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നെല്ലിമൂട് കുഴിപ്പറച്ചല്‍ വീട്ടില്‍ രവിയുടെയും ഫിലോമിനയുടെയും മകന്‍ ആര്‍.എഫ്.ഷിജുനാഥ് (28), നെല്ലിമൂട് കുഴിവിളക്കോണം ശ്രീജ വിലാസത്തില്‍ രാജേന്ദ്രന്റെയും രത്‌നകുമാരിയുടെയും മകന്‍ ആര്‍.ശ്രീരാജേഷ് (33), നെല്ലിമൂട് കുഴിപ്പറച്ചല്‍ ഷീജ ഭവനില്‍ രാജേഷിന്റെയും ഷീജയുടെയും മകന്‍ ആര്‍.എസ്.രാഹുല്‍ (30), പേരൂര്‍ക്കട കല്ലയം വിനായക നഗര്‍ നടേശ വിലാസത്തില്‍ നടേശന്റെയും വസന്തയുടെയും മകന്‍ ജയപ്രസാദ് (സജിത്ത് 33) എന്നിവരാണു മരിച്ചത്.
കൂടെയുണ്ടായിരുന്ന നെല്ലിമൂട് കോട്ടുകാല്‍ മുക്കംപാല തേരിവിള പുത്തന്‍വീട്ടില്‍ ഗോപിയുടെ മകന്‍ സുനില്‍ (33), കഴിവൂര്‍ കല്ലുമല ബി.കെ.മന്ദിരത്തില്‍ ബാലകൃഷ്ണന്റെ മകന്‍ രജനീഷ് (44), കഴിവൂര്‍ കല്ലുമല പ്ലാവിള മേലെ പുത്തന്‍വീട്ടില്‍ ഗംഗാധരന്റെ മകന്‍ സാബു (32) എന്നിവരെ ഗുരുതര പരുക്കുകളോടെ തിരുവാരൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വേളാങ്കണ്ണിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ രാവിലെ 7 മണിയോടെ തിരുത്തുറൈപൂണ്ടി കരുവേപ്പഞ്ചേരിയിലായിരുന്നു അപകടം നടന്നത്. ശ്രീരാജേഷ് ആണ് വാന്‍ ഓടിച്ചിരുന്നത്. നിയന്ത്രണംവിട്ട വാന്‍ നാഗപട്ടണത്തുനിന്ന് സയല്‍കുടി ഭാഗത്തേക്കു പോകുകയായിരുന്ന ബസിന്റെ മുന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് .
വാന്‍ പൂര്‍ണമായി തകര്‍ന്നു. നാലുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങള്‍ തിരുവാരൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. പരുക്കേറ്റവരെ കേരളത്തിലെ ആശുപത്രിയിലേക്കു കൊണ്ടുവരുമെന്നു ബന്ധുക്കള്‍ പറഞ്ഞു.
മരിച്ച നാലുപേരും അവിവാഹിതരാണ്. മൊബൈല്‍ ഷോപ് ഉടമയാണ് ഷിജുനാഥ്. സഹോദരങ്ങള്‍: നിഖില്‍ നാഥ്, കീര്‍ത്തന. ശ്രീരാജേഷ് ഡ്രൈവറാണ്. സഹോദരങ്ങള്‍: ശ്രീരാജന്‍, ശ്രീജ. മെക്കാനിക്കായ ജയപ്രസാദ് നെല്ലിമൂട്ടില്‍ വര്‍ക്ഷോപ് നടത്തുന്നു. സഹോദരങ്ങള്‍ ജയലക്ഷ്മി, രഞ്ജിത്. രാഹുലും ഡ്രൈവറാണ്. സഹോദരന്‍ രോഹിന്‍.
അതേസമയം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതു ദര്‍ശനത്തിനുശേഷം വീട്ടു വളപ്പില്‍ സംസ്‌ക്കരിക്കും
https://www.facebook.com/Malayalivartha