അധ്യാപകനെതിരെ ആറ് പോക്‌സോ കേസുകള്‍: വിദ്യാര്‍ത്ഥിനികള്‍ കുറുമാറി, 171 -ാം നാള്‍ അധ്യാപകന് ജാമ്യം: അന്നത്തെ ദേഷ്യത്തിന് മൊഴി കൊടുത്തതെന്ന് സാക്ഷിക്കൂട്ടില്‍ കയറി വിദ്യാര്‍ത്ഥിനികള്‍

വിദ്യാര്‍ത്ഥിനികള്‍ വിചാരണയില്‍ കൂറുമാറിയതിനെ തുടര്‍ന്ന് ആറ് പോക്‌സോ കേസുകളില്‍ അഴിക്കുള്ളില്‍ കഴിഞ്ഞ സ്‌കൂള്‍ അധ്യാപകന് 171 -ാം നാള്‍ ജാമ്യം അനുവദിച്ചു. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.പ്രസന്നയാണ് പ്രതിയായ സ്‌കൂള്‍ അധ്യാപകന് സോപാധിക ജാമ്യം അനുവദിച്ച് ജയില്‍ മോചിതനാക്കിയത്. തിരുവനന്തപുരം നേമം ശാന്തിവിള ന്യൂ യു.പി സ്കൂളിലെ അധ്യാപകൻ ബിനോജ് കൃഷ്ണക്കാണ് ജാമ്യം നൽകിയത്.
സാക്ഷിക്കൂട്ടില്‍ കയറി വിദ്യാര്‍ത്ഥിനികള്‍ തങ്ങളെ ലൈംഗിക ഉദ്ദേശ്യത്തോടെ അധ്യാപകന്‍ സ്പര്‍ശിക്കുകയും മുന്നേറ്റങ്ങളും നടത്തിയെന്ന ആദ്യ പോലീസ് മൊഴി തിരുത്തി അന്നത്തെ ദേഷ്യത്തിന് മൊഴി കൊടുത്തതെന്ന് പറഞ്ഞാണ് കൂറുമാറി പ്രതിഭാഗം ചേര്‍ന്നത്. നേമം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്ന അധ്യാപകന്‍ അറസ്റ്റിലായത് 2024 നവംബര്‍ 11 ന് ആയിരുന്നു. 3 മാസത്തില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. . വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് നേമം പോലീസ് കേസെടുത്തത്.
സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് അധ്യാപകനെതിരെ കുട്ടികള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെ അധ്യാപകന്‍ ഒളിവില്‍പ്പോയി. ബിനോജിനെതിരെ ആറ് പോക്‌സോ കേസുകളാണ് ചുമത്തിയത്.
കേസെടുത്ത വേളയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ബിനോജിനെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിനൊടുവില്‍ തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ നിന്നുമാണ് തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുമെന്ന് മനസ്സിലായതോടെ അധ്യാപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അധ്യാപകനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha