എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ വിജിലന്‍സ് കമ്മിറ്റി....

ഓഫീസുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കും.... എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ വിജിലന്‍സ് കമ്മിറ്റി. എറണാകുളം ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിജിലന്‍സ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പല സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥരുടെ നമ്പരുകള്‍ അറിയാത്തതിനാല്‍ പൊതുജനങ്ങള്‍ ബുദ്ധിമുട്ടു അനുഭവിക്കുന്നുണ്ട്്. യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട പൊതു അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാചര്യത്തിലാണ് വിജിലന്‍സ് ഡിവൈ.എസ്പി എന്‍.ആര്‍ ജയരാജ് സ്ഥാപന മേധാവികള്‍ക്കു നിര്‍ദ്ദേശം നല്‍കിയത്. വിജിലന്‍സ് കമ്മിറ്റി യോഗങ്ങളിലെ പൊതുജന പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
ജനങ്ങള്‍ക്കു നേരിട്ട് പരാതികള്‍ നല്‍കുന്നതിനും എളുപ്പത്തില്‍ നടപടികള്‍ ഉണ്ടാകാനും സഹായിക്കുന്നതിന്റെ ഭാഗമാണ് നടപടി. കഴിഞ്ഞ വിജിലന്‍സ് കമ്മിറ്റി യോഗങ്ങളിലായി 63 പരാതികളാണ് തീര്‍പ്പാക്കിയത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് രാജ്, ഹുസൂര്‍ ശിരസ്തദാര്‍ അനില്‍കുമാര്‍ മേനോന്‍ എന്നിവര്‍ സന്നിഹിതരായി.
https://www.facebook.com/Malayalivartha