മഴയില്‍ പൊലിഞ്ഞ് കളി... ഡല്‍ഹി കാപിറ്റല്‍സിനെതിരെ വിജയിച്ച് ഐ.പി.എല്‍ പടിയിറങ്ങാമെന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മോഹം പൂവണിഞ്ഞില്ല

ഡല്‍ഹി കാപിറ്റല്‍സിനെതിരെ വിജയിച്ച് ഐ.പി.എല്‍ പടിയിറങ്ങാമെന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മോഹം നടന്നില്ല. പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് അതോടെ പുറത്തായി. ഇതോടെ പ്ലേ ഓഫ് കാണാതെ മടങ്ങുന്ന മൂന്നാമത്തെ ടീമായി സണ്‍ റൈസേഴ്‌സ്.
ഐ.പി.എല്‍ പ്ലേ ഓഫിലിടം തേടിയിറങ്ങിയ ഡല്‍ഹിയും ഹൈദരാബാദും ഓരോ പോയന്റ് പങ്കിട്ടു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 133 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് മുന്‍നിര വിക്കറ്റെടുത്ത ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സാണ് കാപിറ്റല്‍സിന് കനത്ത പ്രഹരമേല്‍പിച്ചത്. 41 വീതം റണ്‍സ് നേടി ട്രിസ്റ്റന്‍ സ്റ്റബ്‌സും അശുതോഷ് ശര്‍മയും ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍മാരായി. കേരള ക്യാപ്റ്റന്‍ സചിന്‍ ബേബി ഹൈദരാബാദ് ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു. സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ പന്തില്‍തന്നെ കരുണ്‍ നായരെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ ക്യാച്ചെടുത്ത് പുറത്താക്കി.
സ്റ്റാര്‍ക്കിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഫാഫ് ഡുപ്ലെസിസും മടങ്ങി. എട്ടു പന്തില്‍ മൂന്നു റണ്‍സെടുത്ത താരത്തെ ഇഷാന്‍ കൈയിലൊതുക്കി. സമാനരീതിയില്‍ സ്റ്റാര്‍ക്കിന്റെ അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തില്‍ അഭിഷേക് പോറേലും (10 പന്തില്‍ എട്ട്) പുറത്ത്. ഇത്തവണയും ക്യാച്ചെടുത്തത് ഇഷാന്‍തന്നെ. ഡല്‍ഹി 4.1 ഓവറില്‍ മൂന്നു വിക്കറ്റിന് 15. അധികം വൈകാതെ നായകന്‍ അക്ഷര്‍ പട്ടേലും (ഏഴു പന്തില്‍ ആറ്) കെ.എല്‍. രാഹുലും (14 പന്തില്‍ 10) മടങ്ങി. 29 റണ്‍സിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടം. ആറാം വിക്കറ്റില്‍ സ്റ്റബ്‌സും വിപ്രജ് നിഗമും നടത്തിയ ചെറുത്തുനില്‍പാണ് ടീം സ്‌കോര്‍ 50 കടത്തിയത്. പിന്നാലെ 17 പന്തില്‍ 18 റണ്‍സെടുത്ത വിപ്രജ് റണ്ണൗട്ടായി. ഇംപാക്ട് പ്ലെയറായി അശുതോഷ് കളത്തിലെത്തിയതോടെ ടീം സ്‌കോറിന് വേഗം വന്നു. ഏഴാം വിക്കറ്റില്‍ ഇരുവരും 66 റണ്‍സാണ് അടിച്ചെടുത്തത്. സ്റ്റബ്‌സ് 36 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെനിന്നു. അശുതോഷ് 26 പന്തില്‍ മൂന്നു സിക്‌സും രണ്ടു ഫോറുമടക്കം 41 റണ്‍സെടുത്തു. മോശം ഫോമിലുള്ള നിതീഷ് കുമാര്‍ റെഡ്ഡിയുടെ പകരക്കാരനായാണ് സചിന്‍ ടീമിലെത്തിയത്.
"
https://www.facebook.com/Malayalivartha