കുവൈറ്റിലെ ഇന്ത്യന്‍ എംബസിയ്ക്ക് പരാതി നല്‍കിയിട്ടും, ഉമ്മയെവിടെയെന്ന് അറിയില്ല; 15 ദിവസമായി ഓടിയലഞ്ഞ് മകൻ

15 ദിവസമായി പെറ്റുമ്മയെ കാണാതെ ഇന്ത്യന്‍ എംബസിയിലടക്കം പരാതിയുമായി ഓടിയലയുകയാണ് ദുബായില്‍ ജോലി ചെയ്യുന്ന മകന്‍ മുഹമ്മദ് റിഷാദ്. കുവൈറ്റില്‍ ഹൗസമേയ്ഡ് വിസയില്‍ ജോലിയില്‍ പ്രവേശിച്ച മലപ്പുറം സ്വദേശി ഹസീന (45) യെ കാണാനില്ലെന്നാണ് മകന്റെ പരാതി... തന്റെ മാതാവ് ഹസീന ഒന്നര വര്‍ഷമായി കുവൈറ്റില്‍ ഒരു അറബിയുടെ വീട്ടിലാണ് ജോലി ചെയ്തിരുന്നത്.
എപ്രില്‍ 21 വൈകിട്ട് മുതല്‍ എന്റെ അമ്മയെ പറ്റി യാതൊരു വിവരവും ലഭിക്കുന്നില്ല. 21 ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഓണ്‍ലൈനില്‍ വാട്സാപ്പില്‍ അവസാനമായി കണ്ടത്. പിന്നീട് വാട്സാപ്പില്‍ മെസ്സേജ് അയച്ചിട്ടും വിളിച്ചിട്ടും ബന്ധപ്പെടാന്‍ കഴിയുന്നില്ല. സ്പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ അവിശ്വസനീയമായ വിവരങ്ങളാണ് നല്‍കുന്നത്...
https://www.facebook.com/Malayalivartha