ട്രക്കിങ്ങിനിടെ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

പൊള്ളാച്ചി ആനമലൈ കടുവ സങ്കേതത്തിന്റെ പരിധിയിലുള്ള ടോപ്സ്ലിപ്പില് ട്രക്കിങ് നടത്തിയ രണ്ടംഗ സംഘത്തിലെ മലയാളി യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു.
തിരുവനന്തപുരം കല്ലമ്പലം അജ്സല്‍ ഷൈന്‍(26) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ട്രക്കിങ്ങിനിടെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തമിഴ്നാട് വനം വകുപ്പിന്റെ അനുമതിയോടെയാണ് സുഹൃത്ത് ഫാഹില്‍ അയൂബിനൊപ്പം(27) ട്രക്കിങ് നടത്തിയത്.
ടോപ്സ്ലിപ്പില് നിന്ന് എട്ടു കിലോമീറ്റര്‍ അകലെ പണ്ടാരപാറ വരെയാണ് ഇവര്‍ മലകയറിയത്. ട്രക്കിങ്ങിനിടെ ഫാഹിലിനും ചെറിയതോതില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തിരിച്ചിറങ്ങവെയാണ് ഇവര്‍ക്ക് ശ്വാസംമുട്ടലും മറ്റും അനുഭവപ്പെട്ടത്.
ഫോറസ്റ്റ് ഗൈഡുമാരായ സന്താന പ്രകാശ്, അജിത്കുമാര്‍ എന്നിവരും കൂടെ ഉണ്ടായിരുന്നു. ഇരുവരെയും ഉടനടി വനംവകുപ്പിന്റെ ആംബുലന്‍സില്‍ വേട്ടക്കാരന്‍പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും അജ്സലിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha

























