തൃശ്ശൂര്‍ പൂരത്തിന് ആശംസ നേര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

തൃശ്ശൂര്‍ പൂരത്തിന് ആശംസ നേര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമൂഹികമാധ്യമായ എക്സിലൂടെയാണ് മലയാളത്തിലും ഇംഗ്ലീഷിലുമായി അദ്ദേഹം പൂരം ആശംസകള്‍ അറിയിച്ചത്.
'തൃശ്ശൂര്‍ പൂരം കൊണ്ടാടുന്ന ഇന്ന് കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാര്‍ക്കും എന്റെ പൂരം ആശംസകള്‍. മഹാനായ ശക്തന്‍ തമ്പുരാന്‍ തുടങ്ങി വച്ച ഈ ആഘോഷം വര്‍ണാഭമായ നമ്മുടെ ആചാരങ്ങളുടെ നേര്‍കാഴ്ച ആവുകയും അനാദിയായ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഐക്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു', ഷാ എക്സില്‍ കുറിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha