പഞ്ചാബില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി..

പഞ്ചാബില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി. ഷഹീദ് ഭഗത് സിംഗ് നഗര്‍ ജില്ലയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഹാര്‍ഡ്വെയറും വെടിക്കോപ്പുകളുമൊക്കെ പിടിക്കപ്പെട്ടത്്. രാജ്യത്ത് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ (എസ്എസ്ഒസി) കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.
രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍ (ആര്‍പിജി), ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കള്‍ (ഐഇഡി), അഞ്ച് പി 86 ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ പിടിച്ചെടുത്തതായി പഞ്ചാബ് പൊലീസ് ഡിജിപി ട്വീറ്റ് ചെയ്തു.
ഇന്നലെ ജമ്മു കാശ്മീരിലെ പൂഞ്ചില്‍ സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകര്‍ത്തിരുന്നു. പൂഞ്ചില്‍ സുരന്‍കോട്ടിലെ വനപ്രദേശത്ത് സൈന്യവും ജമ്മു കാശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. കൂടാതെ സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha