നന്തന്‍കോട് കൂട്ടക്കൊലയില്‍ വിധി പറയുന്നത് മാറ്റി...

നന്തന്‍കോട് കൂട്ടക്കൊലയില്‍ വിധി പറയുന്നത് മാറ്റി.യത്. 2017 ഏപ്രില്‍ 9നു പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ ജീന്‍ ദമ്പതികളുടെ മകന് കേഡല്‍ ജീന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടുകയും ചെയ്തു. അച്ഛന്, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. ആസ്ട്രല്‍ പ്രൊജക്ഷന് എന്ന സാത്താന് ആരാധനയുടെ ഭാഗമായാണു കൊല നടത്തിയതെന്നും പ്രതിക്കു മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടിയിട്ടുണ്ടായിരുന്നു.
കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. 92 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























