റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം

ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണത്തിനുള്ള അര്‍ഹനായി. ബ്രിട്ടീഷ് സംവിധായിക ലെസ്‌ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഏറെ വിവാദങ്ങള്‍ക്കു വഴിവച്ച 'ഇന്ത്യാസ് ഡോട്ടര്‍' എന്ന ഡോക്യുമെന്ററിയാണ് പൂക്കുട്ടിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.
ടെലിവിഷന്‍ ഡോക്യുമെന്ററി വിഭാഗത്തിലാണ് പുരസ്‌കാരം. ഏഷ്യയില്‍ ആദ്യമായിട്ടാണ് ഈ വിഭാഗത്തില്‍ ഒരാള്‍ക്ക് പുരസ്‌കാരം ലഭിക്കുന്നത്. ഡല്‍ഹിയില്‍ 2012 ല്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ജീവിതമാണ് 'ഇന്ത്യാസ് ഡോട്ടര്‍'.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha