നവാസിന്റെ ഖബറെടുത്ത് അടുത്ത മണിക്കൂറിൽ നവാസിന്റെ മക്കൾ ആ വീട്ടിൽ ചെയ്തത്..ചിത്രങ്ങൾ ഇത്..!

നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി കലാഭവന്‍ നവാസ് തുടരുകയാണ്. കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഉള്ളിലഞ്ഞ കുറിപ്പുമായി നടന്‍ ടിനി ടോം. തിരുവനന്തപുരത്ത് നടക്കുന്ന സിനിമ കോണ്‍ക്ലേവില്‍ നിന്ന് ആലുവയിലേക്ക് എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞുവെന്നും കലാഭവന്‍ ഷാജോണിന്റെ വീഡിയോ കോളിലൂടെയാണ് നവാസിനെ അവസാനമായി ഒരു നോക്ക് കണ്ടതെന്നും ടിനി ടോം കുറിച്ചു. ഞായറാഴ്ച നവാസിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ട ഹൃദയഭേദകമായ കാഴ്ചയും ടിനി ടോം പങ്കുവച്ചു. നവാസിന്റെ മകന്‍ നവാസ് ഉപയോഗിച്ച ചെരുപ്പുകള്‍ തുടച്ച് വച്ചിരിക്കുന്നതു കണ്ടപ്പോള്‍ തന്റെ നിയന്ത്രണം വിട്ടു പോയെന്നും ടിനി ടോം പറഞ്ഞു..
ടിനി ടോമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഇനി ഈ പാദുകങ്ങള്‍ക്ക് വിശ്രമം ....കലാഭവന്‍ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകള്‍ കുറിക്കുന്ന കൂട്ടത്തില്‍ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു ഓഗസ്റ്റ് 2,3 മായി നടക്കുന്ന കേരള സര്‍ക്കാരിന്റെ സിനിമ കോണ്‍ക്ലേവില്‍ മന്ത്രി സജി ചെറിയാന്‍ സാറില്‍ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാന്‍ ആലുവയ്ക്കു തിരിച്ചത്, എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവന്‍ ഷാജോണ്‍ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു,എന്റെ കൂടെ കൈതപ്രം തിരുമേനിയും,സ്‌നേഹയും ഉണ്ടായിരിന്നു... ഞാന്‍ വിട ചൊല്ലി...
ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോള്‍ കണ്ടത് നവാസിന്റെ മകന്‍, നവാസ് ഉപയോഗിച്ച പാദുകങ്ങള്‍ തുടച്ചിങ്ങനെ മുന്നില്‍ വച്ചിരിക്കുന്നതാണ്, അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി, ഇനി ഇത് ധരിച്ചു സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകള്‍ പോകാന്‍ നീയില്ലല്ലോ... അതെ ആദ്യം നമ്മള്‍ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവന്‍ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ്... സഹോദര വിട... മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പിക്കാനും മാത്രംഅറിയാവുന്ന നമുക്ക് ഒത്തുകൂടാം...
https://www.facebook.com/Malayalivartha

























