പള്ളിപ്പുറത്തെ വീടും പരിസരവും ഇളക്കിമറിച്ച് പോലീസ്; ഇന്ന് നടത്തിയ പരിശോധനയിലും അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി: ഒരു മുറിയിൽ നിറയെ ഗർഭ നിരോധന ഉറകളടക്കം കണ്ടതായി നാട്ടുകാർ...സെബാസ്റ്റിയൻ സൈക്കോ കില്ലർ?

ആലപ്പുഴ ചേർത്തല ഉൾപ്പെടെ പ്രദേശങ്ങളിൽ സ്ത്രീകളുടെ തിരോധാനം സംബന്ധിച്ച കേസിലെ അന്വേഷണം നിർണ്ണായക ഘട്ടത്തിൽ. സൈക്കോ കില്ലർ എന്ന് സംശയിക്കുന്ന സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് തുടരുകയാണ്. കാട് മൂടിയ ഇവിടേയ്ക്ക് ആരും തന്നെ എത്താറില്ല. കഴിഞ്ഞ ദിവസം ഇവിടെ നടന്ന പരിശോധനയിൽ അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് നടത്തിയ പരിശോധനയിലും അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുകയാണ്.
നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. ഇരുപതോളം അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിൽ വീടിനകത്ത് ചോദ്യം ചെയ്യുകയാണ്. വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറയടക്കം പൊളിച്ച് പരിശോധന നടത്താനും ആലോചനയുണ്ട്.
പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധന കേസിൽ ഏറെ നിർണയാകമാണ്. ആ വീടിനുള്ളിൽ എല്ലാം വാരിവലിച്ചിട്ട നിലയിലാണെന്നാണ് അയൽവാസി പറയുന്നത്. വൃത്തിയില്ലാത്ത അവസ്ഥയാണ് വീട് ഉള്ളത്. ഒരു മുറിയിൽ നിറയെ ഗർഭ നിരോധന ഉറകളടക്കം കണ്ടുവെന്നും പറയുന്നുണ്ട്.
https://www.facebook.com/Malayalivartha