അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് പിഞ്ച് മക്കൾ കരഞ്ഞാലും മർദ്ദനം നിർത്തില്ല; ശാരിമോൾ നേരിട്ടത് കൊടിയ പീഡനങ്ങൾ: അജിയ്ക്കായി തെരച്ചിൽ ഊർജ്ജിതം...

കോഴഞ്ചേരിയ്ക്കു സമീപമുള്ള ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന ശാരിമോളെ കൊലപ്പെടുത്തിയ ഭർത്താവ് അജിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. പതിവായി മദ്യപിച്ചെത്തുന്ന അച്ഛനെ കുട്ടികള്‍ക്കു പേടിയായിരുന്നു. പത്തും ഏഴും അഞ്ചും വയസ്സുള്ള കുട്ടികളുടെ മുമ്പില്‍വെച്ചാണ് അജി, ശാരിമോളോടും വീട്ടുകാരോടും സ്ഥിരമായി വഴക്കിടുന്നത്. ശനിയാഴ്ചയും അജി മദ്യപിച്ചിരുന്നു. തെക്കേമലയില്‍ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തിരുന്ന ശാരിമോളെ കൂട്ടിക്കൊണ്ടുവന്നതിനു ശേഷമായിരുന്നു വഴക്ക്. അജി വെല്‍ഡിങ് തൊഴിലാളി ആണെങ്കിലും സ്ഥിരമായി ജോലിക്ക് പോകാറില്ല.
സ്‌കൂട്ടര്‍ വേണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ശാരി തവണവ്യവസ്ഥയില്‍ വാങ്ങിക്കൊടുത്തെങ്കിലും തിരിച്ചടവുകള്‍ മുടക്കിയിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിവരെയും ശാരിയോട് അജി വഴിക്കിട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. അമ്മയെ ഉപദ്രവിക്കുന്നതു കണ്ടു കുട്ടികള്‍ വാവിട്ട് നിലവിളിക്കുമെങ്കിലും അജി അതൊന്നും കാര്യമാക്കാറില്ല. ഉപദ്രവിക്കരുതെന്ന് പറഞ്ഞ് കുട്ടികള്‍ കാലുപിടിച്ച് കരഞ്ഞാലും അജി അവഗണിക്കും. ശാരിയുടെ ബന്ധുക്കളുമായും അയല്‍വാസികളുമായും അടുപ്പത്തിലായിരുന്നില്ല അജി...
https://www.facebook.com/Malayalivartha