ഫ്ലോറിസ് കൊടുങ്കാറ്റ് വിഴുങ്ങുന്നു വീട് വിട്ടിറങ്ങി ജനം ..!UK ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷം..!! രാക്ഷസൻ തിരമാല...!

മണിക്കൂറിൽ 80 മൈൽ വേഗത്തിൽ ആഞ്ഞുവീശുന്ന ഫ്ലോറിസ് കൊടുങ്കാറ്റ് വടക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും കനത്ത നാശം വിതച്ചു. ജനജീവിതം താറുമാറായി. റെയിൽ, വ്യോമ, റോഡ് ഗതാഗതങ്ങൾ പലയിടത്തും സ്തംഭിച്ചു. രാജ്യാന്തര ഫെറി സർവീസുകൾ ഉൾപ്പെടെയുള്ള ജലഗതാഗത സംവിധാനങ്ങളും നിശ്ചലമായി. ഇന്ന് രാവിലെ മുതലാണ് ഫ്ലോറിസ് കൊടുങ്കാറ്റ് രാജ്യത്തിന്റെ വടക്കൻ പ്രവിശ്യകളെ കശക്കിയെറിഞ്ഞത്.
കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
ആഗസ്ത് ആറിന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.
ആഗസ്ത് എഴിന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.ആഗസ്ത് എട്ടിന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ജാഗ്രത വേണം. കേരള തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കൻ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ട്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് കാണുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗര പ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.
സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെല്ലാം യെല്ലോ വാണിങ് നിലനിൽക്കുകയാണ്. കാറ്റിനൊപ്പം പലയിടത്തും കനത്ത മഴ കൂടി പെയ്തതോടെ സ്ഥിതിഗതികൾ കൂടുതൽ മോശമായി. ഗ്ലാസ്ഗോയിൽനിന്നും സ്കോട്ടിഷ് ഐലൻഡുകളിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചു. സ്കോട്ട്ലൻഡിലെ പ്രധാനപ്പെട്ട പാലങ്ങളിലൂടെയുള്ള ഗതാഗതവും നിർത്തിവച്ചിരിക്കുകയാണ്. ന്യൂകാസിൽ മുതൽ വടക്കോട്ടേക്കുള്ള എല്ലാ റെയിൽ സർവീസുകളും ഈസ്റ്റ് കോസ്റ്റ് കമ്പനി നിർത്തിവച്ചു.
സൗത്ത് ലാങ്ക്‌ഷെയർ, ന്യൂപോർട്ട്, സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ ഒട്ടറെ സ്ഥലങ്ങളിൽ മരം കടപുഴകി ഗതാഗതം നിലച്ചു. A-9, A-96, A-82, A-861, M-77 തുടങ്ങിയ ഹൈവേകളിലെല്ലാം ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നൂറുകണക്കിന് ലോക്കൽ റോഡുകളിലും മരം വീണ് ഗതാഗത തടസ്സമുണ്ടായി. എഡിൻബറോ മൃഗശാലയിൽ ഉച്ചയോടെ സന്ദർശകരെ പ്രവേശിപ്പിക്കുന്നത് നിരോധിച്ചു.
സ്കോട്ടിഷ് ആൻഡ് സതേൺ ഇലക്ട്രിസിറ്റി നെറ്റ്‌വർക്ക് പല സ്ഥലങ്ങളിലും പവർ കട്ട് ഏർപ്പെടുത്തി. നോർത്തേൺ അയർലൻഡിൽ ആയിരക്കണക്കിന് കുടുംബങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. രാത്രി വൈകിയും കാറ്റ് ശക്തമായി തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.
ഗൾഫ് തീരത്ത് സുനാമി ഉണ്ടാകാനുള്ള സാധ്യതയുണ്ടോ? ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യു എ ഇ കാലാവസ്ഥ വകുപ്പ്. ഗൾഫ് തീരങ്ങളിൽ സുനാമി ഉണ്ടാകാൻ ശാസ്ത്രീയമായി സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു.
അടുത്തിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഭൂകമ്പങ്ങളുടെ തുടർച്ചയായി ഗൾഫ് തീരങ്ങളിൽ സുനാമിയുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയത്.
ലോകത്തിൽ വിവിധയിടങ്ങളിൽ ഉണ്ടാകുന്ന സുനാമികളുടെ പ്രധാന ഉറവിടം പസഫിക് സമുദ്രത്തിൽ ഉണ്ടാകുന്ന ഭൂകമ്പങ്ങളാണ്. അറബിക്കടൽ ഈ മേഖലയിൽ നിന്ന് വളരെ അകലെയായതിനാൽ അറേബ്യൻ ഗൾഫ് തീരങ്ങളിൽ സുനാമി ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്ന് ഭൂകമ്പ പഠനവിഭാഗം ഡയറക്ടർ ഖലീഫ അൽ അബ്രി പറഞ്ഞു.
പസഫിക് സമുദ്രത്തിലെ പോലെയുള്ള സാഹചര്യമല്ല അറബിക്കടലിലും ചെങ്കടലിലും ഉള്ളത്. ഇരു കടലിനും വലിയ ആഴമില്ലാത്ത കൊണ്ട് തന്നെ ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമില്ല. അത് കൊണ്ടാണ് ഗൾഫ് തീരങ്ങൾ സുനാമി ഉണ്ടാകാൻ സാധ്യതയില്ലെന്ന് പറയാനുള്ള പ്രധാന കാരണമെന്ന് അൽ അബ്രി പറഞ്ഞു.
കാലാവസ്ഥാ മാറ്റവുമായി സുനാമിക്ക് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്. ഭൂകമ്പങ്ങളും സുനാമികളും ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനം മൂലമാണ് ഉണ്ടാകുന്നത്.
ഇത് കാലാവസ്ഥാ മാറ്റവുമായി ബന്ധമില്ല. എന്നാൽ ചില പഠനങ്ങൾ മഞ്ഞുരുകുന്നതും, കടൽ നിരപ്പ് ഉയരുന്നതും ഭൂമിശാസ്ത്രപരമായ സമ്മർദ്ദത്തെ ബാധിക്കുന്നു എന്ന തരത്തിൽ പറയുന്നുണ്ട്. ഇതേ പറ്റിയുള്ള കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha