അഞ്ചു വയസുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.. കുട്ടിയെ വാഹനത്തില്‍ ഇരുത്തി രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു..

ഇടുക്കിയില്‍ അഞ്ചു വയസുകാരിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകള്‍ കല്‍പന ലുലുവാണ് മരിച്ചത്. ഇടുക്കി രാജക്കാടാണ് സംഭവം. അസം സ്വദേശികളായ മാതാപിതാക്കള്‍ കുട്ടിയെ വാഹനത്തില്‍ ഇരുത്തി രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു. ഉച്ചക്ക് തിരിച്ചെത്തിയപ്പോള്‍ ബോധരഹിതയായി കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.തീർച്ചയായും മാതാപിതാക്കളുടെ അശ്രദ്ധ എന്ന് മാത്രമാണ് ഈ സംഭവത്തിൻെ കുറിച്ചു പറയാൻ ഉള്ളത് . പലപ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുള്ളതാണ്
കുഞ്ഞുങ്ങളെ വാഹനത്തിൽ ഇരുത്തി പുറത്തു പോവുകയും തിരിച്ചു വരുമ്പോൾ കുഞ്ഞുങ്ങളെ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്യുന്നതും പലപ്പോഴും റിപ്പോർട്ട് ചെയ്തിട്ടുള്ള സംഭവം ആണ് . ഇവിടെയും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത് . കടുത്ത പനിയെ തുടര്‍ന്ന് കുഞ്ഞിന് കഴിഞ്ഞ ദിവസം മരുന്ന് വാങ്ങി നല്‍കിയിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. തൊഴിലിടത്തിനു സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കുഞ്ഞിനെ ഇരുത്തിയ ശേഷം ജോലിക്ക് പോയതായിരുന്നു ആസാം സ്വദേശികളായ മാതാപിതാക്കള്‍.
ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം തിരികെയെത്തിയ മാതാപിതാക്കള്‍ കുട്ടിയെ അബോധാവസ്ഥയില്‍ കാറിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.കാറിനുള്ളില്‍ വായു സഞ്ചാരം ഉറപ്പാക്കിയിരുന്നുവെന്നും ഏതാനും ദിവസങ്ങളായി കടുത്ത ഛര്‍ദിയും വയറിളക്കവും ഉണ്ടായിരുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയിരുന്നെന്നും പൊലീസ് പറഞ്ഞു.അസുഖം കൂടിയതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടുമ്പന്‍ചോല പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടുത്തിനു ശേഷം മൃതദേഹം വിട്ടുനല്‍കും.അതേസമയം കാറില്‍ കുഞ്ഞിനെ തനിച്ചാക്കി ജോലിക്ക് പോയ സംഭവത്തില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. സംഭവത്തില്‍ രാജാക്കാട് പൊലീസ് അന്വേഷണം തുടങ്ങി.വാഹനത്തിന്റെ ജനാലകൾ അടച്ചിരുന്നോ എന്നതു സംബന്ധിച്ച് വിവരമില്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. ഉടുമ്പന്‍ചോല പോലീസാണ് കേസ് അന്വേഷിക്കുന്നത്.സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.ഒരു കാരണവശാലും കുട്ടികളെ കാറിൽ തനിച്ചാക്കരുത്.
കുട്ടികൾ കാറിനുള്ളിൽ ഏറെ നേരം അകപ്പെട്ടാൽ സാധാരണ സംഭവിക്കുന്ന പ്രശ്നം ചൂട് കൂടുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഹൈപ്പർ തെർമിയ ആണ്. കാറിനുള്ളിൽ പെട്ടെന്നുതന്നെ ഊഷ്മാവ് വർധിക്കാനിടയാകും. അത് കുട്ടികളുടെ ജീവനു തന്നെ ആപത്തായി മാറാം. കാർ ലോക്ക് ചെയ്യുന്നതിനു മുൻപ് കുട്ടികൾ പുറത്താണ് എന്ന് ഉറപ്പുവരുത്തുക.
https://www.facebook.com/Malayalivartha