കഡാവർ നായ 'എയ്ഞ്ചൽ' കൊന്തയുടെ ഭാഗം കണ്ടെത്തി...രണ്ടാമത്തെ കുളം വറ്റിച്ചപ്പോൾ അസ്ഥികൾ കിട്ടി...മൂന്ന് അന്വേഷണ സംഘങ്ങളും മണിക്കൂറുകളോളം വീടിനുള്ളിലിരുത്തി സെബാസ്റ്റ്യനെ ചോദ്യം ചെയ്തു..

ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ സെബാസ്റ്റിയന്റെ ചങ്ങത്തറ വീട്. രണ്ട് സ്ത്രീകളുടെ തിരോധാനക്കേസില്‍ പൊലീസ് തെളിവുതേടി ഇവിടെയാണ് എത്തിയത്. വിവാഹിതനെങ്കിലും ഒറ്റയാന് സമാന ജീവിതമാണ് സെബാസ്റ്റ്യന്റേത്. വിവാഹിതനും 11 വയസുള്ള പെണ്‍കുട്ടിയുടെ അച്ഛനുമാണ് 68 വയസുകാരനായ സെബാസ്റ്റിയന്‍. ഭാര്യയെയും മകളെയും നാട്ടുകാര്‍ ചേര്‍ത്തല വീട്ടില്‍ അവസാനം കണ്ടത് അഞ്ച് വര്‍ഷംമുമ്പാണ്. ഏറ്റുമാനൂരിലെ വീട്ടിലാണ് അവരുടെ താമസം.
ലോഡ്ജ് മുറിയെടുത്ത് താമസിക്കുക ശീലമാക്കിയ സെബാസ്റ്റിയന്‍ വീട്ടിലും എത്താറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. പലയിടങ്ങളില്‍നിന്നും എത്തുന്നവര്‍ ഇവിടെ ഒത്തുകൂടാറുണ്ട്.ജെയ്നമ്മ കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് സംഘവും ബിന്ദുപത്മനാഭൻ കേസ് അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ച് സംഘവും ഐഷ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് സംഘവും സെബാസ്റ്റ്യനിലേക്ക് (68) അന്വേഷണം കേന്ദ്രീകരിച്ചു.കഴിഞ്ഞ മാസം 28ന് ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് നടത്തിയ പരിശോധനയിൽ തലയോട്ടിയും തുടയെല്ലും ക്ലിപ്പിട്ട പല്ലിന്റെ അവശിഷ്ടവും ലഭിച്ചിരുന്നു.
ഇന്നലെ ലഭിച്ചവ ഇതിന്റെ ബാക്കിയാണോ എന്ന് വ്യക്തമായിട്ടില്ല. ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചു.കുളം വറ്റിച്ചപ്പോൾ, ബാഗ്, സാരിയുടെ ഭാഗം, തുണികഷ്ണങ്ങൾ ലഭിച്ചു. കഡാവർ നായ 'എയ്ഞ്ചൽ' കൊന്തയുടെ ഭാഗം കണ്ടെത്തി.രണ്ടാമത്തെ കുളം വറ്റിച്ചപ്പോൾ അസ്ഥികൾ കിട്ടി.ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. കിണർ വറ്റിച്ചുള്ള പരിശോധന രാത്രിയിലും തുടർന്നു.ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് ഭൂമിക്കടിയിലെ അസ്ഥികളുടെ സാന്നിദ്ധ്യം കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
ഏറ്റുമാനൂർ സ്വദേശിനി ജെയ്മമ്മയെ കാണാതായ കേസിന്റെ അന്വേഷണത്തിനിടെ അവരുടെ ഫോൺനമ്പർ സെബാസ്റ്റ്യൻ ഈരാറ്റുപേട്ടയിലെ കടയിലെത്തി റീചാർജ്ജ് ചെയ്തത് കണ്ടെത്തിയിരുന്നു. ഇതോടെയാണ് സെബാസ്റ്റ്യൻ അറസ്റ്റിലായത്.തുടർന്നാണ് ബിന്ദു പത്മനാഭൻ, ഐഷ എന്നീ സ്ത്രീകളുടെ തിരോധാനകേസുകൾ വീണ്ടും ഉയർന്നുവന്നത്.
https://www.facebook.com/Malayalivartha