ഇറങ്ങി വാടാ... നട്ടപ്പാതിരക്ക് അലറിവിളിച്ച് വീട്ടിലേക്ക് പാഞ്ഞെത്തി ഉമ്മായേയും ഉപ്പായേയും ഈ പരിവമാക്കി.. കഴക്കൂട്ടത്ത് SDPI യുടെ ഗുണ്ടായിസം

തലസ്ഥാനത്ത് എസ്ഡിപിഐ ഗുണ്ടായിസം. തെറ്റായ ദിശയിൽ വാഹനമോടിച്ചത് ചോദ്യം ചെയ്തതിന്റെ പേരിലുണ്ടായ തർക്കമാണ് പ്രശ്നം തുടങ്ങിയതെന്നാണ് വിവരം. കഴക്കൂട്ടം ആണ്ടൂർകോണം സ്വദേശി മുഹമ്മദ് ഷമീനും, ഭാര്യ പിതാവ് മുജീബിനുമാണ് പരിക്കേറ്റത്. ബൈക്കിലായെത്തിയ ആറോളം പേരാണ് ആക്രമണം നടത്തിയത്. മുഹമ്മദ് ഷമീനിന്റെ തലയ്‌ക്കും കൈയ്‌ക്കും ഗുരുതരമായി പരിക്കേറ്റു.
വീട്ടിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുണ്ടായിരുന്നു ആക്രമണം തടയാനെത്തിയ സ്ത്രീകളെയും അക്രമികൾ മർദ്ദിച്ചു. നാല് മാസം ഗർഭിണിയായ മുഹമ്മദ് ഷമീനിന്റെ ഭാര്യയെ അക്രമികൾ നിലത്തേക്ക് തള്ളിയിട്ടു. ഇത് കണ്ട് ഓടിയെത്തിയ മുജീബിനെ അക്രമികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാരകായുധങ്ങളുമായെത്തിയ സംഘം വീടുകയറി ആക്രമിക്കുകയും ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നെന്ന് പോലീസ് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തു.
എന്നാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം 7 പേർക്ക് എതിരെ എടുത്ത കേസിൽ 2 പേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ രണ്ട് പേർക്കും ജാമ്യം ലഭിച്ചു എന്നതാണ് ഇതിൽ ആ കുടുംബത്തിനുള്ള ആശങ്ക.
https://www.facebook.com/Malayalivartha