ബിഗ്‌ബോസില്‍ പങ്കെടുക്കാന്‍ രേണു സുധിയും

ബിഗ് ബോസ് സീസണ്‍ 7ന്റെ പ്രഡിക്ഷന്‍ ലിസ്റ്റില്‍ ആദ്യം മുതലുണ്ടായിരുന്ന പേരാണ് രേണു സുധിയുടേത്. ഒടുവില്‍ പ്രവചനങ്ങളെല്ലാം അര്‍ത്ഥവത്താക്കി അവര്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണ്. ബിഗ് ബോസില്‍ രേണുവും മറ്റ് താരങ്ങളും വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇതില്‍ പ്രചരിക്കുന്നത് പ്രകാരം ഇത്തവണ ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് രണ്ടുപേരാണ്. ഒരാള്‍ രേണുവും മറ്റൊരാള്‍ അനുമോളുമാണ്.
ബിഗ് ബോസ് ടീം രേണുവുമായി പല തവണ ചര്‍ച്ച നടത്തിയ ശേഷമാണ് താരം ഷോയിലേക്ക് എത്തിയതെന്നാണ് വിവരം. ആദ്യം രേണു ബിഗ് ബോസിലേക്ക് വരാന്‍ തയ്യാറായിരുന്നില്ല. പിന്നീട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് രേണു സമ്മതം മൂളുന്നത്. ദിവസം ഒരുലക്ഷം രൂപയാണ് രേണു ആവശ്യപ്പെട്ടതത്രെ. ഒടുവില്‍ 50000 രൂപയില്‍ ഉറപ്പിക്കുകയായിരുന്നു. റീല്‍സും ഷൂട്ടിംഗും മോഡലിംംഗു ഉദ്ഘാടനങ്ങളുമായി തിരക്കിലായിരുന്നു രേണു. 100 ദിവസം മാറി നില്‍ക്കുന്നത് ഇതിനെയെല്ലാം ബാധിക്കും.
ബിഗ് ബോസില്‍ പോകുന്നതോടെ ഫെയിമും നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് രേണു വന്‍ പ്രതിഫലം ആവശ്യപ്പെട്ടത്. രേണുവിന്റെ ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ബിഗ് ബോസിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവും അധികൃതര്‍ക്കുണ്ടായിരുന്നു. പരമാവദി ദിവസം രേണുവിനെ ഷോയില്‍ പിടിച്ചു നിറുത്താന്‍ ഷോ അധികൃതര്‍ ശ്രമിക്കുമെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























