സങ്കടക്കാഴ്ചയായി.... കുഞ്ഞിന് മുറ്റത്തു നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം....

നിലവിളിച്ച് വീട്ടുകാര്‍... കുഞ്ഞിന് മുറ്റത്തു നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. പീടികയുള്ള പറമ്പത്ത് ജംഷിദിന്റെ ഭാര്യ ഫഹീമ (30)ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്.
കോഴിക്കോട് വാണിമേലിലാണ് സംഭവമുണ്ടായത്. വീടിന്റെ മുറ്റത്തുനിന്ന് ഫഹീമ കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ സമീപമുള്ള പറമ്പിലെ തെങ്ങ് കടപുഴകി മുറ്റത്ത് പതിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞു സ്ഥലത്തെത്തിയ വളയം പൊലീസ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കുഞ്ഞ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. യുവതിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha