അമിത ഫീസ് ഈടാക്കുന്നതായി പരാതി...അക്ഷയ കേന്ദ്രങ്ങളില്‍ കെ സ്മാര്‍ട്ടിന്റെ സര്‍വീസ് ചാര്‍ജുകള്‍ നിശ്ചയിച്ചു നല്‍കിയതായി മന്ത്രി

അമിത ഫീസ് ഈടാക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അക്ഷയ കേന്ദ്രങ്ങളില്‍ കെ സ്മാര്‍ട്ടിന്റെ സര്‍വീസ് ചാര്‍ജുകള്‍ നിശ്ചയിച്ചു നല്‍കിയതായി മന്ത്രി എംബി രാജേഷ്.
കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഏതൊരാള്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവുന്ന നിലയിലാണ് കെ സ്മാര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി .എന്നാല്‍ വിവിധ അക്ഷയ കേന്ദ്രങ്ങളില്‍ ഒരേ സേവനത്തിന് വ്യത്യസ്ത സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായും, ചിലയിടത്ത് അമിത ഫീസ് ഈടാക്കുന്നതായും പരാതികള്‍ വരുന്നു. ഈ സാഹചര്യത്തിലാണ് അക്ഷയ കേന്ദ്രങ്ങളില്‍ കെ സ്മാര്‍ട്ടിന്റെ സര്‍വീസ് ചാര്‍ജുകള്‍ നിശ്ചയിച്ചു നല്‍കിയത്.
ജനന രജിസ്ട്രേഷനും മരണ രജിസ്ട്രേഷനും 40 രൂപ, തിരുത്തലുകള്‍ക്ക് 50 രൂപ തുടങ്ങി ഓരോ സേവനത്തിനും നിശ്ചയിച്ച ഫീസ് ഇതോടൊപ്പമുള്ള പട്ടികയില്‍ നല്‍കിയിട്ടുണ്ട്. നികുതി അടയ്ക്കാന്‍ 1000 രൂപ വരെ 10 രൂപ സര്‍വീസ് ചാര്‍ജും, 1001 മുതല്‍ 5000 രൂപ വരെ 20 രൂപ സര്‍വീസ് ചാര്‍ജും, 5000 ന് മുകളില്‍ തുകയുടെ 0.5 ശതമാനമോ 100 രൂപയോ ഏതാണ് കുറവ് ആ ഫീസും ഈടാക്കാവുന്നതാണ്.
കെ സ്മാര്‍ട്ടിലെ ഏതെങ്കിലും സേവനത്തിന് അപേക്ഷ ഫീസ് പ്രത്യേകമായുണ്ടെങ്കില്‍, സര്‍വീസ് ചാര്‍ജിനൊപ്പം അതുകൂടി അക്ഷയ കേന്ദ്രങ്ങളില്‍ നല്‍കേണ്ടതാണെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
"
https://www.facebook.com/Malayalivartha