രാജ്യസഭാ എംപിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി സദാനന്ദന്‍ മാസ്റ്ററുടെ കാല്‍വെട്ടിയ കേസ്.. കേസില്‍ 30 വര്‍ഷത്തിന് ജയിലില്‍ പോകുന്ന പ്രതികള്‍ക്ക് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും നൽകിയ യാത്രയയപ്പിൽ മുൻമന്ത്രി കെ.കെ ഷൈലജ..

രാജ്യസഭാ എംപിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി സദാനന്ദന്‍ മാസ്റ്ററുടെ കാല്‍വെട്ടിയ കേസില്‍ 30 വര്‍ഷത്തിന് ജയിലില്‍ പോകുന്ന പ്രതികള്‍ക്ക് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും നൽകിയ യാത്രയയപ്പിൽ മുൻമന്ത്രി കെ.കെ ഷൈലജ പങ്കെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന് പണി കൊടുക്കാനാണെന്ന് പിണറായി ഭക്തർ . മുഖ്യമന്ത്രിക്ക് ആർ.എസ്. എസിൽ നിന്നും പണി വാങ്ങികൊടുക്കാനുള്ള നീക്കമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. പി ജയരാജന് പിന്നാലെ ഷൈലജ എന്നാണ് പിണറായി ഭക്തർ പറയുന്നത്. സിപിഐ എം. മട്ടന്നൂര്‍ പഴശ്ശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിലാണ് പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത്. മുന്‍ മന്ത്രി കെ കെ ശൈലജ എംഎല്‍എയും യാത്രയയപ്പില്‍ പങ്കെടുത്തു.
അഭിവാദ്യം നേര്‍ന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു യാത്രയയപ്പ്. പ്രതികള്‍ കീഴടങ്ങിയ തലശ്ശേരി കോടതിക്ക് മുന്‍പിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലും സിപിഐഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തി. പാര്‍ട്ടിയുടെ സര്‍വ്വ പിന്തുണയോടും കൂടിയാണ് പ്രതികള്‍ ജയിലില്‍ പ്രവേശിച്ചത്. .30 വര്‍ഷത്തിന് ശേഷമാണ് പ്രതികള്‍ ജയിലില്‍ കീഴടങ്ങിയത്. സുപ്രീം കോടതിയില്‍ അനുകൂല വിധി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രതികള്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങിയത്. സിപിഎമ്മുകാരായ എട്ട് പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും സമീപിച്ചത്. എന്നാല്‍ മേല്‍ക്കോടതിയില്‍ നിന്നും ഇളവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് തുടര്‍ന്ന് വിചാരണ കോടതിയായ തലശ്ശേരി അസിസ്റ്റന്‍ഡ് സെഷന്‍സ് ജഡജ് പ്രതികള്‍ക്ക് കോടതിയില്‍ നേരിട്ട് ഹാജരാവാനായി നോട്ടീസ് നല്‍കിയത്.
നോട്ടീസ് പ്രകാരം ഹാജരാക്കേണ്ട അവസാന തീയതിയിലാണ് കീഴടങ്ങിയത്. ഇതേ തുടര്‍ന്നാണ് പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരായത്. കോടതി പ്രതികളെ ജയിലിലേക്ക് അയച്ചു. അതേസമയം കാല്‍ വെട്ടിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ 8 പ്രതികള്‍ കീഴടങ്ങിയ സംഭവത്തിൽ പ്രതികരണവുമായി സദാനന്ദന്‍ മാസ്റ്ററും രംഗത്തെത്തി. തനിക്ക് നീതി ലഭിക്കാന്‍ വൈകിയെന്നും നീതി കിട്ടിയെന്നതില്‍ സന്തോഷമെന്നും സി സദാനന്ദന്‍ പറഞ്ഞു. ജയിലിലേക്ക് പോകുന്ന പ്രതികള്‍ക്ക് വലിയ യാത്രയയപ്പ് നല്‍കിയത് ദൗര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു.എംഎല്‍എ എന്നുള്ള നിലയില്‍ അങ്ങനെയൊരു ചടങ്ങില്‍ പങ്കെടുത്തു എന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സി സദാനന്ദന്‍ പറഞ്ഞു.. ഇത് സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശം. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന സമീപനമാണ് കെ കെ ശൈലജ സ്വീകരിച്ചതെന്ന് അദേഹം കുറ്റപ്പെടുത്തി.
ആക്രമണം നടന്ന് 31 വര്‍ഷം കഴിഞ്ഞു. ആശയങ്ങള്‍ തമ്മില്‍ ആണ് ഏറ്റുമുട്ടേണ്ടത് ആയുധങ്ങള്‍ തമ്മില്‍ അല്ലെന്ന് സി സദാനന്ദന്‍ പറഞ്ഞു. ശിക്ഷയില്‍ ഇളവ് നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇരയ്ക്കുവേണ്ടി സര്‍ക്കാര്‍ എന്തുകൊണ്ട് ആണ് അപ്പീൽ പോകാത്തത് എന്ന് കോടതി ചോദിച്ചിരുന്നു. 1994 ജനുവരി 25-ന് രാത്രിയാണ് സി. സദാനന്ദന്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ വിചാരണക്കോടതി ശിക്ഷവിധിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഹൈക്കോടതി ഇത് ശരിവെക്കുകയായിരുന്നു. ഉരുവച്ചാല്‍ കുഴിക്കല്‍ കെ. ശ്രീധരന്‍, മാതമംഗലം നാണു, പെരിഞ്ചേരി പുതിയവീട്ടില്‍ മച്ചാന്‍ രാജന്‍, കുഴിക്കല്‍ പി. കൃഷ്ണന്‍ (കുഞ്ഞികൃഷ്ണന്‍), മനയ്ക്കല്‍ ചന്ത്രോത്ത് രവീന്ദ്രന്‍ (രവി), കരേറ്റ പുല്ലാഞ്ഞിയോടന്‍ സുരേഷ് ബാബു (ബാബു), പെരിഞ്ചേരി മൈലപ്രവന്‍ രാമചന്ദ്രന്‍, കുഴിക്കല്‍ കെ. ബാലകൃഷ്ണന്‍ (ബാലന്‍) എന്നിവരായിരുന്നു പ്രതികള്‍. ഇവര്‍ സദാനന്ദന് 25,000 രൂപ വീതം നല്‍കാനും വിചാരണക്കോടതി വിധിച്ചിരുന്നു. ഹൈക്കോടതി അത് 50,000 ആയി വര്‍ധിപ്പിച്ചു.2007 ഫെബ്രുവരിയിലാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. അത് 2013 ജൂണ്‍ 10-ന് തലശ്ശേരി സെഷന്‍സ് കോടതി ശരിവെച്ചു. സദാനന്ദന്‍ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ അപ്പീലും പ്രതികള്‍ നല്‍കിയ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷനുമാണ് ഹൈക്കോടതി പരിഗണിച്ചത്. ടാഡ നിയമപ്രകാരമുള്ള ആദ്യ കേസുകളിലൊന്നാണിത്.സദാനന്ദനെ ആക്രമിച്ച് 24 മണിക്കൂറിനകം എസ്.എഫ്.ഐ സംസ്ഥാന നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന കെ.വി. സുധീഷ് വെട്ടേറ്റ് മരിച്ചിരുന്നു.സിപിഎമ്മിന്റെ ആക്രമണത്തിൽ ഇരുകാലുകളും നഷ്ടമായിട്ടും രാഷ്ട്രീയ പ്രവർത്തനത്തിൽനിന്ന് പിന്മാറാത്ത മനോവീര്യമാണ് രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട സി. സദാനന്ദൻ എന്ന ആർഎസ്എസ്-ബിജെപി നേതാവിനെ വ്യത്യസ്തനാക്കുന്നത്. കണ്ണൂരിലെ മട്ടന്നൂർ സ്വദേശിയായ അദ്ദേഹത്തിൻറെ പ്രവർത്തന മേഖല കൂത്തുപറമ്പായിരുന്നു. കാലുകൾ നഷ്ടമായപ്പോൾ വീൽചെയറിലും പിന്നീട് വെപ്പുകാലിന്റെ സഹായത്തോടെയും പൊതുപ്രവർത്തനത്തിൽ സജീവമായി. ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് ജീവിക്കുന്ന രക്തസാക്ഷിയാണ് അധ്യാപകൻ കൂടിയായ സി. സദാനന്ദൻ മാസ്റ്റർ.ആർഎസ്എസിലൂടെ ബിജെപിയിലെത്തിയ സദാനന്ദൻ, കണ്ണൂർ ജില്ലയിലെ പ്രമുഖനായ നേതാവാണ്. ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബിജെപിയുടെ പുതിയ ഭാരവാഹികളുടെ പട്ടികയിലാണ് അദ്ദേഹത്തിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്. ഗ്രൂപ്പുകളുടെയോ വിഭാഗീയതയുടെയോ ഭാഗമായി ഒരിക്കലും സദാനന്ദന്റെ പേര് പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനാൽതന്നെ കണ്ണൂർ ജില്ലയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളാണ് സദാനന്ദൻ. കൂടാതെ, ദേശീയനേതൃത്വവുമായും നല്ല ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. കൂത്തുപറമ്പിൽ താമസിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വേളയിൽ സിപിഎം-ആർഎസ്എസ് സംഘർഷത്തിലാണ് അദ്ദേഹത്തിന്റെ ഇരുകാലുകളും സിപിഎം പ്രവർത്തകർ വെട്ടിയത്. അന്ന് ആർഎസ്എസ് കണ്ണൂർ ജില്ലാ കാര്യവാഹക് ആയിരുന്നു സദാനന്ദൻ. ആക്രമണത്തിനിരയാകുമ്പോൾ മുപ്പതുവയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു ആക്രമണം.ആക്രമണത്തിൽ സദാനന്ദന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് കാലുകൾ മുറിച്ചുമാറ്റേണ്ടിവന്നു. ചികിത്സയ്ക്കുശേഷം വീൽ ചെയറിലും ഊന്നുവടിയുടെ സഹായത്തോടെയും വീണ്ടും രാഷ്ട്രീയരംഗത്ത് സജീവമായി. അതിനിടെ നേരത്തെ തീരുമാനിച്ചിരുന്ന പെൺകുട്ടിയുമായി തന്നെ അദ്ദേഹത്തിന്റെ വിവാഹം നടക്കുകയും ചെയ്തു. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.അംഗീകാരം വൈകിപ്പോയോ എന്ന ചോദ്യത്തിന്, ഒരിക്കലുമില്ല എന്നായിരുന്നു സദാനന്ദന്റെ മറുപടി. അംഗീകാരം നേരത്തെയെത്തിയോ വൈകിയെത്തിയോ എന്നുള്ളത് പ്രസക്തമേയല്ല. അംഗീകാരം എന്നു പറയുന്നത്, പാർട്ടി ഒരു ചുമതല ഏൽപിക്കുന്നു. അത് അംഗീകാരമാണ്. കാരണം പാർട്ടി ഉദ്ദേശിക്കുന്നതരത്തിലുള്ള സാമൂഹിക പരിവർത്തനത്തിന് പറ്റുന്ന ആൾ എന്ന് പാർട്ടി കരുതുന്നതുകൊണ്ടാണ് ഒരു ചുമതല നൽകുന്നത്. പാർട്ടി ആ ചുമതല നൽകുമ്പോൾ തന്നെ നമ്മളിൽ വിശ്വാസവും പ്രതീക്ഷയും അർപ്പിക്കുകയാണെന്നും സദാനന്ദൻ കൂട്ടിച്ചേർത്തു.
സി. സദാനന്ദനെ കൂടാതെ അഭിഭാഷകൻ ഉജ്വൽ നികം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല, ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിൻ എന്നിവരെയും രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തിട്ടുണ്ട്.കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനു സമീപമാണ് അക്രമം ഉണ്ടായത്. രണ്ടു കാലുകളും അക്രമി സംഘം വെട്ടിമാറ്റി. മുപ്പതാമത്തെ വയസ്സിലായിരുന്നു ഇത്. ഫെബ്രുവരി ആറിന് നിശ്ചയിച്ച സഹോദരിയുടെ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് ബന്ധുവീടുകൾ സന്ദർശിച്ചു മടങ്ങുകയായിരുന്നു അദ്ദേഹം. ആക്രമണം കണ്ടുനിന്ന ആൾക്കൂട്ടത്തെ ഭയപ്പെടുത്താനായി നാടൻ ബോംബുകൾ എറിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എൽപി സ്കൂൾ അധ്യാപകനായിരുന്നു അന്ന് അദ്ദേഹം. പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇടതുപക്ഷ പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നാണ് സി. സദാനന്ദൻ വരുന്നത്. പിതാവ് കുഞ്ഞിരാമൻ നമ്പ്യാർ ഇടത് അനുഭാവിയും ജേഷ്ഠ സഹോദരൻ സിപിഎം പ്രവർത്തകനുമായിരുന്നു. 1999 മുതൽ തൃശൂരിലെ പേരാമംഗലം ശ്രീ ദുർഗാവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ അധ്യാപകനായിരുന്നു. നാഷനൽ ടീച്ചേഴ്സ് യൂണിയൻ കേരള സംസ്ഥാന ഭാരവാഹിയും സംഘടനയുടെ മുഖപത്രമായ ദേശീയ അധ്യാപക വാർത്തയുടെ എഡിറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സദാനന്ദനെ രാജ്യസഭാംഗമാക്കുന്നതിലൂടെ, പാർട്ടിക്കായി നിലയുറപ്പിക്കുന്നവരെ പരിഗണിക്കുമെന്ന സന്ദേശമാണ് കേന്ദ്ര നേതൃത്വം നൽകുന്നത്. സംഘപരിവാർ സംഘടനകളിൽ സജീവമായിരുന്ന സദാനന്ദൻ അടുത്ത കാലത്താണ് ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് വരുന്നത്. അടുത്തിടെ വ്യത്യസ്ത മേഖലയിലുള്ളവരെ രാജ്യസഭയിലേക്കു പരിഗണിച്ചതിനു പിന്നാലെയാണ് സദാനന്ദനും രാജ്യസഭയിലെത്തുന്നത്. ആർഎസ്എസ് നേതൃത്വം സദാനന്ദന്റെ പേര് നിർദേശിച്ചിരുന്നതായി സൂചനയുണ്ട്.
കേരളത്തില്‍ സിപിഎമ്മുമായുള്ള പോരാട്ടം തുടരുമെന്ന് അണികള്‍ക്ക് സൂചനയും ആത്മവിശ്വാസം നല്‍കുന്നതിനും ദേശീയ തലത്തില്‍ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളാണ് സംസ്ഥാനത്തെ ബി.ജെ.പിയെന്ന വാദം പ്രചരിപ്പിക്കാനുമാണ് താരതമ്യേന അപ്രശസ്തനായ സി.സദാനന്ദന് രാജ്യസഭാംഗത്വം നല്‍കിയതെന്ന് സംഘടനവൃത്തങ്ങള്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പൊതുസമൂഹത്തിന് അത്രയൊന്നും പരിചയമില്ലാത്ത ഒരാളെ രാഷ്ട്രപതി രാജ്യസഭയിലേയ്ക്ക് നിര്‍ദ്ദേശിക്കുന്നത്. പൊതുവേ സമൂഹത്തില്‍ ഏതെങ്കിലും നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യുക. ബി.ജെ.പി ഭരണകാലത്ത് ഇതിന് മുമ്പ് കേരളത്തില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ സുരേഷ് ഗോപിയും പി.ടി.ഉഷയുമാണ്.2024-ല്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ വിചാരിച്ചത്ര മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ബി.ജെ.പിക്ക് കഴിയാത്തതും വിവിധ സംസ്ഥാനങ്ങളിലെ ചേരിപ്പോരും നിമിത്തം സംസ്ഥാനതലത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ആര്‍.എസ്.എസ് വീണ്ടും ഏറ്റെടുത്തതിന്റെ തുടര്‍ച്ചയായുള്ള നടപടികളുടെ ഭാഗമാണ് സി.സദാനന്ദന്റെ രാജ്യസഭ നാമനിര്‍ദ്ദേശവുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്. ആര്‍.എസ്.എസിന്റെ താത്പര്യപ്രകാരം പഴയ തലമുറയിലെ ബി.ജെ.പി നേതാക്കള്‍ക്ക് തന്നെ സംഘടനയില്‍ കൂടുതല്‍ പ്രാമാണിത്വം നല്‍കി. കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍ എന്നിങ്ങനെ വടക്കന്‍ കേരളത്തില്‍ നിന്നുള്ള പിന്നാക്ക വിഭാഗ നേതാക്കളെ സംഘടന പുനക്രമീകരണത്തില്‍ അവഗണിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ വടക്കന്‍ കേരളത്തിലെ ബി.ജെ.പിയുടെ അണികളുടെ താത്പര്യവും പ്രധാന്യവും പാര്‍ട്ടി കണക്കലെടുക്കുന്നതിന്റെ തെളിവായാണ് സി.സദാനന്ദന്റെ നാമനിര്‍ദ്ദേശം. സി.പി.എമ്മിനെ കായികമായി കടന്നാക്രമിച്ച് ബി.ജെ.പി/ആര്‍.എസ്.എസ് അണികള്‍ക്കിടയില്‍ വീരപരിവേഷം ലഭിച്ചിട്ടുള്ള ആളാണ് സദാനന്ദന്‍.
അതേ സമയം കേരളത്തില്‍ ബി.ജെ.പിയേയും ആര്‍.എസ്.എസ് പ്രവര്‍ത്തകരേയും സി.പി.എം കായികമായി ആക്രമിക്കുകയാണ് എന്ന് ബി.ജെ.പി ദേശീയ തലത്തില്‍ നടത്തുന്ന പ്രചരണത്തിന് സി.സദാനന്ദന്റെ സാന്നിധ്യം സഹായിക്കുകയും ചെയ്യും. തൊണ്ണൂറുകളില്‍ സി.പി.ഐ.എം-ബി.ജെ.പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി കാലുകള്‍ നഷ്ടപ്പെട്ട സദാനന്ദന്‍ ഇനി മുതല്‍ ബി.ജെ.പി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ശ്രദ്ധയോടെ അവതരിപ്പിക്കുന്ന ‘അക്രമ രാഷ്ട്രീയത്തിന്റെ ഇര’യായി മാറും. കേരളത്തില്‍ ബി.ജെ.പിക്ക് നേരെ സി.പി.എമ്മും മുസ്ലീങ്ങളും ആക്രമണം നടത്തുകയാണ് എന്ന് ചിത്ര പ്രദര്‍ശനങ്ങള്‍ അടക്കമുള്ള പ്രചരണ പരിപാടികള്‍ നേരത്തേ ബി.ജെ.പി സംഘടിപ്പിച്ചിരുന്നു.അതേസമയം തികച്ചും അപ്രശസ്തനായ ഒരാളെ രാഷ്ട്രപതി വഴി നാമനിര്‍ദ്ദേശം ചെയ്യിച്ചത് പുതിയതും അസാധാരണവുമായ ഒരു കീഴ്വഴക്കത്തിന്റെ ആരംഭമാണെന്ന് പലരും ചൂണ്ടിക്കാണിച്ചു. 1952 മുതല്‍ 149 പേര്‍ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ സി.സദാനന്ദനല്ലാത്ത എല്ലാവരും തന്നെ സ്വന്തം പ്രദേശങ്ങള്‍ക്കപ്പുറത്ത് കല, രാഷ്ട്രീയം, കായികം, സംസ്‌കാരികം, സാമൂഹ്യസേവനം, പാണ്ഡിത്യം, പ്രൊഫഷണല്‍ വൈദഗ്ദ്ധ്യം എന്നിങ്ങനെയുള്ള മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചതാകും. അല്ലാഡി കൃഷ്ണസ്വാമി അയ്യരും സത്യേന്ദ്ര നാഥ് ബോസും പ്രഥ്വിരാജ് കപൂറും ജെ.എം.കുമാരപ്പയും രുഗ്മിണി ദേവി അരുണ്ഡേലും അടക്കമുള്ള അക്കാലത്തെ ഏറ്റവും വിഖ്യതരായ ആളുകളാണ് ആദ്യമായി, 1952 ഏപ്രില്‍ മൂന്നിന് രാജ്യസഭയിലേയ്ക്ക് നിര്‍ദ്ദേശിക്കപ്പെടുന്നത്.
1959 ഓഗസ്റ്റ് 25ന് രാജ്യസഭയിലേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട സര്‍ദാര്‍ കെ.എം.പണിക്കരാണ് ഈ പദവിയില്‍ കേരളത്തില്‍ നിന്ന് പരിഗണിക്കപ്പെട്ട ആദ്യത്തെയാള്‍. 1968-ല്‍ മഹാകവി ജി.ശങ്കരകുറുപ്പിനേയും രാജ്യസഭയിലേയ്ക്ക് രാഷ്ട്രപതി നിര്‍ദ്ദേശിച്ചു. കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം,, ഡോ. കസ്തൂരി രംഗന്‍, ഡോ. എംഎസ് സ്വാമിനാഥന്‍ എന്നിവരും കേരളത്തില്‍ നിന്നും രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യപ്പെട്ട് മുന്‍കാലങ്ങളില്‍ രാജ്യസഭയില്‍ എത്തിയതാണ്. ഹബീബ് തന്‍വീര്‍, നര്‍ഗീസ്, ഖുശ്വന്ത് സിംഗ്, സാലിം അലി, അമൃതപ്രീതം, എം.എഫ്.ഹുസൈന്‍, ആര്‍.കെ.നാരായണന്‍, രവിശങ്കര്‍, വൈജയന്തിമാല, കുല്‍ദീപ് നയ്യാര്‍, മൃണാള്‍സെന്‍, കപില വാത്സ്യായനന്‍, രാംജേഠ് മലാനി, ശ്യാംബെനഗല്‍, എം.എസ് സ്വാമിനാഥന്‍, ജാവേദ് അക്തര്‍, രേഖ, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങി എത്രയോ പ്രമുഖര്‍ രാജ്യസഭയിലേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടു.1999-ല്‍ ആദ്യമായി ബി.ജെ.പി സര്‍ക്കാര്‍ എ.ബി.വാജ്പേയിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നപ്പോഴും സൂക്ഷ്മതയോടെയാണ് രാജ്യസഭാ നാമനിര്‍ദ്ദേശം അവര്‍ കൈകാര്യം ചെയ്തത്. നാനാജി ദേശ്മുഖ്, ലതാമങ്കേഷ്‌കര്‍, ഫാലി.എസ്.നരിമാന്‍, ചോ രാമസ്വാമി, ഹേമമാലിനി, റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലന്‍, കെ.കസ്തൂരിരംഗന്‍, പത്മഭൂഷണ്‍ നേടിയ സാമൂഹ്യപ്രവര്‍ത്തകനായ നാരായണ്‍ സിംഗ് മനാകലാവോ, മറ്റൊരു പത്മഭൂഷണ്‍ ജേതാവും അക്കാദമിക് പണ്ഡിതനുമായ വിദ്യ നിവാസ് മിശ്ര, മുതിര്‍ന്ന ജേണലിസ്റ്റ് ചന്ദന്‍ മിത്ര, ഗുസ്തി താരം ദാര സിംഗ് എന്നിവരായിരുന്നു ബി.ജെ.പി അക്കാലത്ത് രാഷ്ട്രപതി വഴി രാജ്യസഭയില്‍ എത്തിച്ചവര്‍.2014-ല്‍ നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷവും തങ്ങളുടെ മേഖലകളില്‍ പ്രമുഖരായവര്‍ തന്നെയാണ് രാഷ്ട്രപതിയുടെ നിര്‍ദ്ദേശ പ്രകാരം രാജ്യസഭയില്‍ എത്തിയത്. ക്രിക്കറ്റര്‍ നവജ്യോത് സിദ്ദു, ദേവ് സംസ്‌കൃതി സര്‍വ്വകലാശാല ചാന്‍സിലര്‍ പ്രണവ് പാണ്ഡ്യ, പ്രമുഖ ജേണലിസ്റ്റ് സ്വപന്‍ ദാസ്ഗുപ്ത, പത്മവിഭൂഷന്‍ ജേതാവായ ശില്പി രഘുനാഥ് മഹാപാത്ര, നടി രൂപാഗാംഗുലി, ഛത്രപതി ശിവജിയുടെ പിന്‍മുറക്കാരന്‍ സംബാജി രാജെ, സുരേഷ് ഗോപി, സുബ്രഹ്‌മണ്യം സ്വാമി, ബോക്സര്‍ മേരി കോം, ഗായിക സൊനാല്‍ മാന്‍സിങ്, യു.പിയിലെ ദളിത് നേതാവായ രാം ശകല്‍, ആര്‍.എസ്.എസ് സ്ഥാപകനായ ഹെഡ്ഗേവാറിന്റെ ജീവചരിത്ര രചയിതാവ് രാകേഷ് സിന്‍ഹ, പ്രമുഖ അഭിഭാഷകനായ മഹേഷ് ജേത് മലാനി, സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജന്‍ ഗൊഗോയ്, പി.ടി.ഉഷ, ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ അധിപന്‍ വീരേന്ദ്ര ഹെഗ്ഗഡേ, ഇളയരാജ, ബാഹുബലി, ബജ്രംഗി ഭായ്ജാന്‍, ആര്‍.ആര്‍.ആര്‍ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് കെ.വി.രാജേന്ദ്ര പ്രസാദ്, ജമ്മുകശ്മരിലെ ഗുജ്ജര്‍ നേതാവ് ഗുലാം അലി ഖട്ടാന, ചണ്ഡീഗഡ് സര്‍വ്വകലാശാല ചാന്‍സിലര്‍ സത്നം സിങ്ങ് സന്ദു, എഴുത്തുകാരിയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണുമായ സുധാ മൂര്‍ത്തി തുടങ്ങിയവരാണ് ഇതിന് മുന്‍പുള്ള കാലങ്ങളില്‍ 2014-ന് ശേഷം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍.സി.സദാനന്ദനൊപ്പം പരിഗണിക്കപ്പെട്ട ഉജ്ജ്വല്‍ നിഗം (വിഖ്യാത പ്രോസിക്യൂഷന്‍ അഭിഭാഷകന്‍), ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗ്ല (റിട്ടയേഡ് ഐ.എഫ്.എസ്), മീനാക്ഷി ജെയ്ന്‍ (ഐ.സി.എച്ച്.ആര്‍ അംഗം, രാഷ്ട്രതന്ത്രജ്ഞ, എഴുത്തുകാരി, പത്മശ്രീ ജേതാവ്) തുടങ്ങിയവരും അവരവരുടെ മേഖലകളില്‍ ശ്രദ്ധനേടിയവരാണ്. ചോരയിൽ കുതിർന്ന ഓർമകൾ'94 ഫെബ്രുവരി 6ന് എന്റെ സഹോദരിയുടെ വിവാഹനിശ്ചയച്ചടങ്ങ് നടക്കേണ്ടിയിരുന്നതുകൊണ്ട് വീടാകെ ആകെ ആഘോഷത്തിമിർപ്പിലായിരുന്നു. അന്ന് ഞാൻ ഒരു എൽ.പി സ്‌കൂളിൽ അധ്യാപകനാണ്. വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട് ഞാൻ ജനുവരി 25ന് രാത്രി അമ്മാമന്റെ വീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു. രാത്രി 8.30 ആയിക്കാണും. ഞാൻ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കാൻ തുടങ്ങിയതേയുള്ളൂ. പെട്ടെന്ന് ഒരു സംഘം ആളുകൾ എന്റെ മേൽ ചാടിവീണു. ഞാൻ മുഖമടച്ച് റോഡിൽ വീണു..നിമിഷങ്ങൾക്കുള്ളിൽ എന്റെ രണ്ടുകാലുകളും അവർ വെട്ടിമാറ്റി. എന്നെയവർ വഴിയരികിലേക്ക് നിഷ്‌കരുണം തള്ളി. ഓടിവരുന്ന ആൾക്കൂട്ടത്തെ ഭയപ്പെടുത്തി അകറ്റാനുദ്ദേശിച്ചുള്ള ബോംബ് സ്‌ഫോടനശബ്ദവും ഒന്നു രണ്ടു തവണ ഞാൻ കേട്ടു. അതൊരു തിരക്കേറിയ അങ്ങാടിയാണ്. ഞാൻ ആകെ രക്തത്തിൽ കുളിച്ചങ്ങനെ നടുക്കത്തോടെ കിടന്നു. ഒരാൾക്കും എന്നെ വന്നുനോക്കാൻ ധൈര്യമുണ്ടായില്ല. ഒരു പതിനഞ്ചുമിനിറ്റൊക്കെ കഴിഞ്ഞിട്ടാകണം പൊലിസുകാർ വന്ന് എന്നെ ആശുപത്രിയിലേക്ക് മാറ്റുന്നത്. അപ്പോഴേക്കും എനിക്ക് ബോധം നശിച്ചിരുന്നു.'നിർമമതയോടെ മുപ്പതാം വയസ്സിൽ രണ്ടുകാലുകൾ രാഷ്ട്രീയനിലപാടുകൾക്ക് വിലയായി നൽകേണ്ടിവന്നതിനെക്കുറിച്ച് സദാനന്ദൻ മാസ്റ്റർ പറയുന്നതുകേൾക്കുമ്പോൾ ആർക്കും അദ്ദേഹത്തിന്റെ ഉരുക്കുപോലുള്ള വിപദിധൈര്യത്തെക്കുറിച്ച് ബോധ്യം വരും.ഒരു ആർ.എസ്.എസ്. പ്രവർത്തകൻ എന്ന നിലയിൽ നിന്ന് കുപ്രസിദ്ധമായ കൂത്തുപറമ്പ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയിലേക്കുള്ള വളർച്ചയെക്കുറിച്ച് ആരാഞ്ഞപ്പോൾ 'മാഷ്' -അങ്ങനെയാണ് അദ്ദേഹം അറിയപ്പെടുന്നത്- ഒരു ചെറുചിരിയോടെ ഇങ്ങനെ പ്രതികരിച്ചു:' എന്റെ പേര് അവർ നിർദേശിച്ചപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്റെ ഈ ശാരീരികാവസ്ഥയിൽ മണ്ഡലം മുഴുവൻ സഞ്ചരിക്കേണ്ടതുണ്ട് എന്ന ഒരൊറ്റ കാര്യം കൊണ്ടുമാത്രം ഞാൻ ആദ്യം മടിച്ചു. എന്നാൽ എന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് എന്റെ നാട്ടിന് ഉണ്ടാകുന്ന പൊതുനൻമ കണക്കിലെടുത്ത് എനിക്ക് സമ്മതിക്കേണ്ടിവന്നു.' അദ്ദേഹം പറഞ്ഞു.
' ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷമാണ് ഞാൻ സംഘിന്റെ സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുതുടങ്ങുന്നത്. എന്നാൽ ബിരുദപഠനകാലത്ത് വീണ്ടും കേരളത്തിലെ മിക്ക യുവാക്കളും ചെയ്തിരുന്നപോലെ കമ്യൂണിസ്റ്റ് ലോകത്തേക്ക് വഴിതെറ്റിയെത്തി. പക്ഷേ ആ സമയത്തും നമ്മുടെ നാടിന് ചേർന്നത് ആർ.എസ്.എസിന്റെ സാംസ്‌കാരിക ദേശീയതയാണ് എന്ന തോന്നലുണ്ടായിരുന്നു. എന്തായിരിക്കണം സമൂഹം എന്ന മാർക്‌സിസ്റ്റ് കാഴ്ചപ്പാടിനേക്കാൾ. അപ്പോഴാണ് ഞാൻ മഹാകവി അക്കിത്തത്തിന്റെ ഭാരതദർശനങ്ങൾ എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിക്കുന്നത്. എന്റെ ഇടതുചായ്‌വ് പാടേ ഉപേക്ഷിച്ച് ആർ.എസ്.എസിലേക്ക് മാറുന്നതിൽ ആ കവിത ഒരു പ്രധാനപങ്കുവഹിച്ചു. തീർച്ചയായും അതൊരു പെട്ടെന്നുള്ള മാറ്റമല്ലായിരുന്നു.
'1948-ലാണ് ആർ.എസ്.എസ്. കണ്ണൂർ ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്നത്. സഖാവ് പിണറായി വിജയൻ കൂടി പ്രതിയായ വാടിക്കൽ രാമകൃഷ്ണനാണ് സംഘിന്റെ ആദ്യ ബലിദാനി. 1967-ലായിരുന്നു അത്. ഇരുപക്ഷത്തിനും പങ്കുള്ള പ്രതികാരക്കൊലകളെ കാണാതെയല്ല ഞാനിത് പറയുന്നത്. പക്ഷേ ആരാണ് തുടങ്ങിവച്ചത്? ഇത്തരത്തിലുള്ള ഒരു കൊലയ്ക്കും ഒരർധനിമിഷത്തിൽ പോലും ഞാൻ മനസ്സാ മാപ്പുനൽകില്ല. എന്നാൽ എതിരാളികളെ തിരിച്ചടിക്കാൻ നിർബന്ധിതമാക്കുന്ന ഒരു രാഷ്ട്രീയ തന്ത്രമാണ് എപ്പോഴും സി.പി.ഐ. എമ്മിന്റേത്. 1999-മുതൽ തൃശൂർ ജില്ലയിലെ പേരാമംഗലം ശ്രീ ദുർഗാ വിലാസം ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ അധ്യാപകനാണ് സദാനന്ദൻ മാസ്റ്റർ. . കോളേജ് കാലത്ത് തന്റെ മനസ്സിൽ കടന്നുകൂടിയ റാണിയെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. അവരും അധ്യാപകവൃത്തി തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
തൃശൂർ ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിൽ ബി.ടെക്കിന് പഠിക്കുന്ന മകൾ യമുനാ ഭാരതി എ.ബി.വി.പി കോളേജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ്. നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ കേരള സംസ്ഥാന വൈസ് പ്രസിഡന്റും സംഘടനയുടെ മുഖപത്രമായ ദേശീയ അധ്യാപക വാർത്തയുടെ എഡിറ്ററുമാണ് സദാനന്ദൻ മാസ്റ്റർ. ആർ.എസ്.എസിന്റെ ധൈഷണികവിഭാഗമായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലും മാസ്റ്റർ സജീവമാണ്.ഇങ്ങനെയുള്ള ഒരാളെ കൊന്നവരെ യാത്രയാക്കാനാണ് ഷൈലജ ടീച്ചർ ചെന്നത്. കണ്ണൂരിൽ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പിണറായിക്കുള്ള പ്രഹരമാണ് ഇത്.പോയത് ഷൈലജ ടീച്ചറാണെങ്കിലും അടി കിട്ടുന്നത് പിണറായിക്കായിരിക്കും.കാരണം സദാനന്ദൻ മാഷ് ആർ.എസ്. എസിന്റെ ഹൃദയമാണ്.അതിനാൽ പിണറായിക്കുള്ള സമ്മാനം വൈകാതെയെത്തും
https://www.facebook.com/Malayalivartha