പൊലീസ് ഉദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിച്ച സംഭവം..രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ. ഉദ്യോഗസ്ഥന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമർശിച്ചു..നടപടിയെയും പരിഹസിച്ചു...

കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തു വരികയായും അത് വൈറലാവുകയും ചെയ്തിരുന്നു . മഞ്ചേരിയില്‍ വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിച്ച സംഭവത്തില്‍ ആഭ്യന്തരവകുപ്പിനും ഉദ്യോഗസ്ഥനും എതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ. ഉദ്യോഗസ്ഥന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ജസ്റ്റിസ് അയാള്‍ക്കെതിരെ ഉണ്ടായ നടപടിയെയും പരിഹസിച്ചു. ഇത്തരത്തിലുള്ള മനോരോഗികളാണോ സംസ്ഥാന പോലീസ് സേനയിലുള്ളതെന്ന് ചോദിച്ച അദ്ദേഹം ഇത്തരക്കാരെ തത്സമയം സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.
മലപ്പുറം പൈത്തിനിപ്പറമ്പ് സ്വദേശി ചപ്പങ്ങക്കാട്ടില്‍ ജാഫറാണ് മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവര്‍ നൗഷാദിന്റെ മര്‍ദ്ദനത്തിന് ഇരയായത്. പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് ഇടയിലാണ് മര്‍ദ്ദനം. താന്‍ കൂലിപ്പണിക്കാരന്‍ ആണന്നും പിഴത്തുക കുറയ്ക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചു എന്നായിരുന്നു ജാഫറിന്റെ പരാതി. ദിവസം അഞ്ഞുറുരുപ വരുമാനമുള്ളവനോട് അഞ്ഞുറുരൂപ ഫൈന്‍ അടയ്ക്കാന്‍ പറയുന്നത് തന്നെ മനുഷ്യത്വരഹിതമായ കാര്യമാണ്. അയാള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ കാക്കി ഇട്ടില്ലെന്നത് സത്യമാണ്.
അതിന് പിഴ ഈടാക്കി വിടുന്നതിന് പകരം മര്‍ദ്ദിക്കുന്നത് എന്തിനാണെന്നും ജസ്റ്റീസ് ചോദിക്കുന്നു.ഇതാണോ ശ്രീ പിണറായി വിജയന്‍ നിങ്ങളുടെയൊക്കെ പോലീസെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. നിങ്ങള്‍ ഇത് കണ്ണുതുറന്നു കാണണം. ഇത് ജനങ്ങളുടെ കണ്ണീരാണ്. കാക്കി ഇടാന്‍ പറ്റാത്തതിന്റെ കാരണം ജാഫര്‍ വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാതെ ഒരു പ്രകോപനവുമില്ലാതെയാണ് അയാളെ മര്‍ദ്ദിക്കുന്നത്. മാത്രമല്ല ഈ കറന്‍സികൊണ്ടുപോകുന്ന വാഹനം നിര്‍ത്തിയിട്ട് ഡ്രൈവര്‍ പുറത്തിറങ്ങാന്‍ പാടില്ലെന്ന് നിയമമുള്ളതാണ്. അതൊന്നും അറിയാന്‍ വയ്യാത്തവരല്ലലോ പോലീസിലുള്ളത്.
ഇതേപോലെ മാനസികരോഗികളാണോ പോലീസിലുള്ളത്. ഏവരും ചിന്തിക്കേണ്ട കാര്യമാണ്. ഈ നൗഷാദിനെപ്പോലെയുള്ള മാനസികരോഗികളെയാണോ പോലീസില്‍ വെക്കേണ്ടത്. ഇവനെയൊക്കെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണം. അതാണ് ആദ്യം ചെയ്യേണ്ടതെന്നും ജസ്റ്റിസ് വ്യക്തമാക്കുന്നു.ഇവിടെ സാധാരണക്കാരായിട്ടുള്ള ആളുകളുട മേൽ ഇത്തരത്തിൽ കുതിര കയറുകയും . അതിലും ക്രൂര കൃത്യങ്ങൾ ചെയ്തിട്ടുള്ള കൊടും ക്രിമിനലുകൾക്ക് ഒത്താശ ചെയ്തു നൽകുകയും ചെയ്യുകയാണ് നമ്മുടെ പോലീസ് .
https://www.facebook.com/Malayalivartha