തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള സമയം നീട്ടി

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള സമയം നീട്ടിയിരിക്കുകയാണ്. പേര് ചേര്‍ക്കുന്നതിനുള്ള സമയം ആഗസ്ത് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ .
നേരത്തെ ആഗസ്ത് ഏഴ് വരെയായിയിരുന്നു അനുവദിച്ചിരുന്നത്. സമയം ദീര്‍ഘിപ്പിക്കണമെന്ന് സിപിഐ എം ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ടികള്‍ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം.
അതേസമയം ബുധന്‍ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് 18,95,464 പേര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചശേഷം പേര് ഉള്‍പ്പെടുത്താന്‍ അപേക്ഷിച്ചു. തിരുത്തലിന് 8,523 അപേക്ഷയും വാര്‍ഡ് മാറ്റാന്‍ 86,305 അപേക്ഷയും ലഭിച്ചു. പേര് ഒഴിവാക്കാന്‍ 1,010 പേര്‍ സ്വന്തമായി അപേക്ഷ നല്‍കി. 7,513 പേരെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇആര്‍ഒ) സ്വമേധയ നീക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ് നല്‍കി. 1,59,818 പേരെ നീക്കം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. തുടര്‍ന്ന് ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഓണ്‍ലൈന്‍ മുഖേന അല്ലാതെ നിര്‍ദിഷ്ട ഫോറത്തില്‍ ഇലക്ഷന്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha