ഗിഫ്റ്റ് കാര്‍ഡുകള്‍ പുറത്തിറക്കി സപ്ലൈകോ...സപ്ലൈകോ വില്പന ശാലകളില്‍ നിന്ന് ഒക്ടോബര്‍ 31 വരെ സാധനങ്ങള്‍ വാങ്ങാം

ഓണസമ്മാനവുമായി സപ്ലൈകോ...വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ ടീം അംഗങ്ങള്‍ക്ക് ഓണസമ്മാനമായി നല്‍കാനായി 500 രൂപ, 1000 രൂപ ഗിഫ്റ്റ് കാര്‍ഡുകള്‍ പുറത്തിറക്കി സപ്ലൈകോ. ഇതുപയോഗിച്ച് സപ്ലൈകോ വില്പന ശാലകളില്‍ നിന്ന് ഒക്ടോബര്‍ 31 വരെ സാധനങ്ങള്‍ വാങ്ങാവുന്നതാണ്.
18 ഇന സമൃദ്ധി കിറ്റ്, 10 ഇന സമൃദ്ധി മിനി കിറ്റ്, 9 ഇന ശബരി സിഗ്നേച്ചര്‍ കിറ്റ് എന്നിവയും സപ്ലൈകോ ഇറക്കും. ഓണത്തോടനുബന്ധിച്ച് 1,225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും 625 രൂപയുടെ സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും 305 രൂപയുടെ ശബരി സിഗ്നേച്ചര്‍ കിറ്റ് 229 രൂപയ്ക്കുമാണ് സപ്ലൈകോ നല്‍കുന്നത്.
സമൃദ്ധി കിറ്റ്
അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, ശബരി ബ്രാന്‍ഡ് ഗോള്‍ഡ് തേയില, കടുക്, ഉലുവ, ജീരകം, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്സ്, മില്‍മ നെയ്യ്, കിച്ചന്‍ ട്രഷേഴ്സ് സാമ്പാര്‍ പൊടി, ആശീര്‍വാദ് ആട്ട, ശര്‍ക്കര പൊടി, കിച്ചന്‍ ട്രഷേഴ്സ് മാങ്ങ അച്ചാര്‍, കടല.
സമൃദ്ധി മിനി കിറ്റ് അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, കടുക്, മഞ്ഞള്‍പ്പൊടി, പായസം മിക്സ്, മില്‍മ നെയ്യ്, കിച്ചന്‍ ട്രഷേഴ്സ് സാമ്പാര്‍പൊടി, ശര്‍ക്കരപ്പൊടി.
ശബരി സിഗ്നേച്ചര്‍ കിറ്റ് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, സാമ്പാര്‍ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/സേമിയ പായസം മിക്സ്, പുട്ടുപൊടി.
അതേസമയം ഓണക്കാല വില്പനയില്‍ 32 പ്രമുഖ ബ്രാന്‍ഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളോ 10 മുതല്‍ 50 വരെ ശതമാനം വിലക്കുറവോ നല്‍കുുകയും ചെയ്യും. ഓണക്കാലത്ത് ആയിരം രൂപയിലധികം സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി നറുക്കെടുപ്പ് നടത്തും. ഒരു പവന്‍ സ്വര്‍ണ നാണയമടക്കമാണ് സമ്മാനങ്ങളുള്ളത്.
"
https://www.facebook.com/Malayalivartha