യമുന നദിയില്‍ ജലനിരപ്പ് ഉയരുന്നു.... ജലനിരപ്പ് 206 മീറ്ററിലെത്തിയാല്‍ പ്രദേശത്ത് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങും

മഴ ശക്തമായതോടെ യമുന നദിയില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് വ്യാഴാഴ്ച ഓള്‍ഡ് റെയില്‍വേ ബ്രിഡ്ജില്‍ 204.88 മീറ്ററിലെത്തി. മുന്നറിയിപ്പ് ലെവലായ 204.5 മീറ്റര്‍ മറികടന്നതായി അധികൃതര്‍ . 205.3 മീറ്ററാണ് അപകടസൂചന. ജലനിരപ്പ് 206 മീറ്ററിലെത്തിയാല്‍ പ്രദേശത്ത് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങും.
ഹരിയാനയിലെ ഹാത്നികുണ്ഡ് അണക്കെട്ടിലെ ജലനിരപ്പ് 50,000 ക്യുസെക് കവിഞ്ഞു. അതിനുശേഷം, ഹാത്നികുണ്ഡ്ില്‍ നിന്ന് ഓരോ മണിക്കൂറിലും 50,000 ക്യുസെക്‌സ് വെള്ളം തുറന്നുവിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ .
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ്, വാരണാസി തുടങ്ങിയ നഗരങ്ങളില്‍ കനത്ത മഴ പെയ്തതും വെള്ളപ്പൊക്ക സമാന സാഹചര്യം സൃഷ്ടിച്ചു. ഇതേത്തുടര്‍ന്ന് ഗംഗയിലൂടെയുള്ള ബോട്ട് ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
" f
https://www.facebook.com/Malayalivartha