സെബാസ്റ്റ്യനെ ചുറ്റിപ്പറ്റി ഇലന്തൂർ മോഡൽ നരബലി സംശയം ശക്തമാകുന്നു: ആഭിചാരക്രിയകളും ആസൂത്രിതമായ കൊലപാതകങ്ങളും...

ചേർത്തലയിലെ ജെയ്‌നമ്മയുടെ തിരോധാനക്കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ, കേസിലെ പ്രതി സെബാസ്റ്റ്യനെ ചുറ്റിപ്പറ്റിയ ദുരൂഹതകൾ കൂടുതൽ ഗൂഢമായിരിക്കുകയാണ്. ആഭിചാരക്രിയകളും ആസൂത്രിതമായ കൊലപാതകങ്ങളും, വർഷങ്ങളായി കാണാതാകുന്ന സ്ത്രീകളുമായുള്ള ബന്ധവും—എല്ലാം തന്നെ അന്വേഷണത്തെ ഭീതിജനകമായ സീരിയൽ കില്ലർ കഥയിലേക്കാണ് നയിക്കുന്നത്. രണ്ടര ഏക്കർ സ്ഥലത്ത് നടന്ന അന്വേഷണത്തിൽ മനുഷ്യ അസ്ഥികളും സ്ത്രീകളുടെ സ്വകാര്യ വസ്തുക്കളും കണ്ടെത്തിയതോടെ, കേസ് നിർണായക ഘട്ടത്തിലേക്കാണ് കടന്നിരിക്കുകയാണ്.
അന്വേഷണം പുരോഗമിക്കുമ്പോല്‍ ഇലന്തൂര്‍ മോഡല്‍ നരബലി സംശയത്തിലാണ് അന്വേഷണ സംഘം. കേസിലെ പ്രതിയായ സെബാസ്റ്റ്യനെ ചുറ്റിപ്പറ്റി ഉയരുന്ന ദുരൂഹതകള്‍ അനുദിനം വര്‍ധിച്ചു വരികയാണ്. സെബാസ്റ്റ്യന്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്ന സൂചനകള്‍.
ഓരോ തിരോധാനവും നടന്നിരിക്കുന്നത് കൃത്യമായ ഇടവേളകളിലാണെന്നത് അടക്കം ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സൂചനകള്‍ വരും ദിവസങ്ങളില്‍ കേസിലെ നിര്‍ണായക ഘട്ടത്തിലേക്കും കടന്നേക്കാം. കാണാതായ സ്ത്രീകളെ ആഭിചാരക്രിയകള്‍ക്കു വേണ്ടിയാണോ ഉപയോഗിച്ചത് എന്ന സംശയമാണ് ഉയരുന്നത്. അന്വേഷണം ആ വഴിക്കാണ് പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha